Sunday, March 15, 2026 Last Updated 33 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 03.32 PM

ഇത്തവണ മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ' ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ലസിത പാലക്കല്‍

lasitha-palakkal-

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. മമ്മൂട്ടി, ആസിഫ് അലി, സൗബിന്‍, ഷംല ഹംസ എന്നിവരെ ചൂണ്ടിക്കാണിച്ച് ഇത്തവണ മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നാണ് ലസിത പാലക്കല്‍ ചോദിക്കുന്നത്. ''മ

മികച്ച നടി ഷംല ഹംസ മികച്ച നടന്‍ മമ്മൂട്ടി പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍ മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് ഇപ്രാവശ്യം മൊത്തം ഇക്കാക്കമാര്‍ ആണല്ലോ ഇതാണോ പരാതി ഇല്ലാത്ത അവാര്‍ഡ് എന്ന് മന്ത്രി പറഞ്ഞത്. മ്യാമന്‍ പോട്ടെ മ്യക്കളെ'' എന്നായിരുന്നു ലസിത പാലക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.ലസി

ത പാലക്കലിന്റെ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പുരസ്‌കാരത്തിന്റെ മെറിറ്റിനെ ചൊല്ലിയുളള വാദപ്രതിവാദങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍ അതിലേക്ക് മതം കൊണ്ടുവന്ന് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കരുതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേര

ത്തെ മികച്ച ഗാനരചയിതാവിനുളള പുരസ്‌കാരം വേടന് നല്‍കിയതിനേയും ലസിത വിമര്‍ശിച്ചിരുന്നു. അവാര്‍ഡ് കിട്ടണമെങ്കില്‍ ഒരു പീഡനമെങ്കിലും ഉണ്ടായിരിക്കണം എന്നായിരുന്നു ലസിതയുടെ പ്രതികരണം.

Ads by Google
Wednesday 05 Nov 2025 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW