-->
സേഫ്റ്റി പിന്‍ ഉപയോഗിക്കാത്തതായി അധികമാരും ഉണ്ടാകില്ല. പ്രത്യേകിച്ചും സ്ത്രീകള്‍. കാരണം പല അത്യാവശ്യ ഘട്ടങ്ങളിലും സഹായിയായി മാറുന്നത് ഈ സേഫ്റ്റിപിന്നുകളാണ്. പത്ത് മുതല്‍ 20 രൂപ വരെയാണ് സാധാരണ ഒരു സേഫ്റ്റി പിന്നിന്റെ വില. എന്നാല്‍ 69,000 രൂപയുള്ള പ്രാഡയുടെ സേഫ്റ്റി പിന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഫാഷന്‍ ലോകത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ പ്രാഡയാണ് സേഫ്റ്റി പിന്നിന്റെ വില പറഞ്ഞ് ആളുകളെ ഞെട്ടിച്ചത്. ആഡംബര വസ്തുക്കള്‍ വലിയ വിലയില്‍ വില്‍ക്കുന്നത് കാണാമെങ്കിലും വളരെ സാധാരണമായ ഒരു സേഫ്റ്റി പിന്നിന് പ്രാഡ ഇത്രയും വിലയിടുമെന്ന് ആരും ചിന്തിച്ചുകാണില്ല. അമ്മമാരുടെ കൈയ്യില്‍ കാണുന്ന പിന്‍ ഒന്ന് കാണാതായാലും ആരും പരിഭവം പറയാറില്ല. എന്നാല്‍ പ്രാഡയുടെ 69,000 രൂപയുടെ സേഫ്റ്റി പിന്‍ വാങ്ങിയാല്‍ അതിന്റെ കൂടെ ഇന്‍ഷൂറന്‍സ് കൂടി എടുക്കേണ്ടി വരും.
വജ്രങ്ങള്‍, അമൂല്യമായ രത്‌നങ്ങള്‍ എന്നിവ പതിപ്പിച്ച ചില പിന്നുകള്‍ക്ക് ലക്ഷങ്ങള്‍ വില വരാറുണ്ട്. എന്നാല്‍ രണ്ട് നിറത്തിലുള്ള നൂലിന്റെ നെയ്ത്ത് വരുന്ന ഗോള്‍ഡണ്‍ പിന്നിനാണ് പ്രാഡ ഇത്രയും 1 മിട്ടിരിക്കുന്നത്. ബ്ലാക്ക് സ്വാന്‍ സാസി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പ്രാഡയുടെ പിന്നിനെ തമാശയാക്കി പോസ്റ്റിട്ടു. പണക്കാരോട് പണം കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അറിയാം എന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഏതായാലും പ്രാഡയുടെ വ്യത്യസ്തമായ ഈ പിന്നിന്നോട് പല തരത്തിലാണ് ആളുകള്‍ പ്രതികരിക്കുന്നത്.