Sunday, March 15, 2026 Last Updated 15 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 12.32 PM

കിടപ്പ് രോഗികളായവര്‍ക്ക് സാന്ത്വന പരിചരണം അവരുടെ അവകാശവും മറ്റുള്ളവരുടെ കടമയും : ഫാദര്‍ ചിറമ്മേല്‍

uploads/news/2025/11/809082/palliative.jpg
സ്വരുമ ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം ഫാദർ ഡേവീസും ട്രസ്റ്റ് ചെയർമാൻ രാജൻ തോമസു നിർവഹിക്കുന്നു. എബ്രാഹാം കടമപ്പുഴ, ബിൻസി സെബാസ്റ്റ്യൻ, ജോസഫ് മൈക്കിൾ കള്ളി വയലിൽ, ജോയി മുണ്ടാം പള്ളി, റെവ.ഡോ. കെ.എം ജോർജ്ജ്, ജയിംസ് എന്നിവര്‍ സമീപം

പ്രായാധിക്യം മൂലവും അല്ലാതെയും കിടപ്പ് രോഗികളായവര്‍ക്ക് സാന്ത്വന പരിചരണം അവരുടെ അവകാശവും മറ്റുള്ളവരുടെ കടമയുമാണെന്ന് കിഡ്ണി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാദര്‍ ഡേവീസ് ചിറമ്മേല്‍ പ്രസ്താവിച്ചു.

കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ, നിര്‍ദ്ധന രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അന്തസ്സോടെ ജീവിക്കുന്നതിനായി നല്ല വസ്ത്രം, മരുന്നു, ആഹാരം എന്നിവ സൗജന്യമായി നല്‍കുവാന്‍ ലക്ഷ്യം വച്ച് ആരംഭിച്ച സ്വരുമ ഡ്രസ്സ് ബാങ്കിന്റെ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു ഫാദര്‍ ചിറമ്മേല്‍. കഞ്ഞിക്കുഴിയില്‍ സുലഭ മാര്‍ക്കറ്റിന് സമീപം കത്തലിക് ട്രസ്റ്റിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വരുമ ഡ്രസ്സ് ബാങ്ക് പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതും ആവശ്യക്കാര്‍ക്കു തുശ്ചമായ വിലക്ക് വില്‍ക്കുന്ന തുമാണ്.

നവംബര്‍ ഒന്നാം തീയതി വൈകുന്നേരം നാലു മണിക്ക് സ്വരുമയുടെ ഓഫീസില്‍ വച്ച് നടത്തിയ യോഗത്തില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ബിന്‍സി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ചിറമ്മേല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ രാജന്‍ തോമസു, മാനേജിംഗ് ട്രസ്റ്റി ജോസ് സി വി, സ്വരുമ പാലിയേറ്റിവ് കെയറിന്റെ കഞ്ഞിരപ്പള്ളി പ്രസിഡന്റ് ജോയി മുണ്ടാംപള്ളി, കേരള കാത്തലിക് ട്രസ്റ്റിന്റെ പ്രസിഡന്റെ ജോസഫ് മൈക്കള്‍ കള്ളിവയ ലില്‍, റവ. ഡോ. ജോര്‍ജ്ജ് കെ എം, പ്രൊ. ബാബു ജോസഫ്, വാര്‍ഡു് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്വരുമയുടെ കോട്ടയത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു സംസാരിച്ചു. പ്രശസ്ത പിന്നണി ഗായിക സിസിലി എബ്രാഹാം ചടങ്ങില്‍ സംബന്ധിച്ചു.

പാവപ്പെട്ട കിഡ്ണി രോഗികള്‍ക്ക് ഡയാലിസ് കിറ്റ് സൗജന്യമായി നല്‍കുന്ന 'ജീവന്‍ധാര' പദ്ധതിയുടെ ഉത്ഘാടനം കാഞ്ഞിരപ്പള്ളി നല്ല സമറായന്‍ ആശ്രമത്തിന്റെഡയറക്ടര്‍, ഫാദര്‍ റോയി വടക്കേല്‍ നിര്‍വ്വഹിച്ചു. സ്വരുമ പാലിയേറ്റിവ് കെയറിന്റെ കോട്ടയത്തെ പ്രസിഡന്റ് എബ്രാഹാം കടമപ്പുഴ സ്വാഗതവും ജോസഫ് കുത്തുകല്ലുങ്കല്‍ കൃതഞ്ജതയും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW