-->
തൃശ്ശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ ജയില്‍ പരിസരത്ത് നിന്നും കടന്നുകളഞ്ഞതില്‍ കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയത് ഉള്‍പ്പെടെ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി കണ്ടെത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും ഉള്‍പ്പെടെയുള്ള ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും.
ബന്ദല്‍കുടി എസ്ഐ നാഗരാജനും മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. തമിഴ്നാട്ടിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് 2021ല്‍ മറയൂരില്‍ നിന്നാണ് കേരളപൊലീസ് ബാലമുരുകനെ പിടികൂടുന്നത്. തമിഴ്നാട് പൊലീസിന് കൈമാറുകയും ചെയ്തു. കേസില്‍ പുറത്തിറങ്ങിയശേഷം മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിയതോടെ മറയൂര്‍ പോലീസ് വീണ്ടും പിടികൂടുകയും വിയ്യൂരില്‍ എത്തിക്കുകയുമായരിുന്നു. കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്.
ബാലമുരുകനെതിരെ തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇന്നലെ രാത്രി പത്തരയോടെ പ്രതി ചാടിപ്പോയത്. ജയിലിന്റെ മുമ്പില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.