Saturday, March 14, 2026 Last Updated 30 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 08.10 PM

പോലീസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കും 140 ലധികം പേരെ ഇത്തരത്തിൽ പുറത്താക്കി
chief minister

പോലീസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയ്ക്ക് പോലീസിലെ ഒരു ചെറിയ വിഭാഗം നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കും 140 ലധികം പേരെ ഇത്തരത്തിൽ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പിന്റെ സംസ്ഥാന തല സെമിനാർ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

ഒരു കാരണവശാലും കസ്റ്റഡി പീഡനം അനുവദിക്കില്ലെന്നും പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മികച്ചതാക്കാൻ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി മർദനങ്ങൾക്കെതിരെ സീറോ ടോളറൻസ് നയം കൊണ്ടുവരും. ഫയർ സർവീസിനെ സമഗ്ര ദുരന്ത നിവാരണ സർവീസാക്കി മാറ്റുമെന്നും സംസ്ഥാനത്തിന്റെ മധ്യ മേഖലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW