-->
ബിബിന്‍ ജോര്‍ജ് നായകനായെത്തിയ ചിത്രമായിരുന്നു കൂടല്‍. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് നേരിടേണ്ടി വന്നത് രൂക്ഷമായ ട്രോളുകളായിരുന്നു. പാവങ്ങളുടെ ചാര്‍ലി എന്നായിരുന്നു സോഷ്യല്‍ മീഡിയ ചിത്രത്തെ പരിഹസിച്ചത്. ചിത്രത്തിലെ ബിബിന്റെ കഥാപാത്രത്തിന് ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയുമായുള്ള സാമ്യതയായിരുന്നു ട്രോളുകളുടെ അടിസ്ഥാനം. ബിബിന്റെ ലുക്കും ഡയലോഗുകളുമെല്ലാം ചാര്‍ലിയെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു.
സോഷ്യല്‍ മീഡിയയിലെ ട്രോളുകളോട് പ്രതികരിക്കുകയാണ് നടന്‍ ബിബിന്‍ ജോര്‍ജ്. സിനിമ കണ്ടവരാരും നെഗറ്റീവ് പറഞ്ഞിട്ടില്ലെന്നും ചിത്രം കാണാത്തവരാണ് ഇതുപോലെ പ്രതിരിക്കുന്നതെന്നുമാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്. ''എന്റെ ചെറുപ്പത്തില്‍ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ട്രോളുകള്‍ വരട്ടെ. അതൊന്നും വിഷയമുള്ള കാര്യമല്ല'' എന്നാണ് ബിബിന്‍ പറഞ്ഞത്.
അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ചാര്‍ലി. ചിത്രത്തില്‍ അട്ടപ്പാടിയെക്കുറിച്ച് ബിബിന്‍ വിവരിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പാവങ്ങളുടെ ചാര്‍ലി എന്ന ട്രോളുകള്‍ സജീവമായത്. ചിത്രത്തിലെ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത പരിഹാസം നേരിട്ടിരുന്നു.