-->
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവതാരദമ്പതിമാരാണ് ദീപക് പറമ്പോലും അപർണ ദാസും. ദീപക് പറമ്പോലിന്റെയും അപര്‍ണ ദാസിന്റെയും വിവാഹം ആരാധകര്‍ക്കൊരു സര്‍പ്രൈസ് ആയിരുന്നു. ദീർഘകാലം പ്രണയിച്ച് ആ പ്രണയം രഹസ്യമായി വച്ച ദീപക്കും അപർണയും ഗുരുവായൂർ വച്ചാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതിമാർ തങ്ങളുടെ എല്ലാ വിശേഷങ്ങളും യാത്രകളും ഫോട്ടോ ഷൂട്ടുകളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ദീപക്കിന് ബർത്തഡേ ആശംസകൾ കുറിക്കുകയാണ് അപർണ. ഹാപ്പി ബർത്ത്ഡേ ഡിയർ ഹബ്ബി എന്നെഴുതിയ കേക്കുമായി ദീപക്കിന്റെ അടുത്തേക്ക് അപർണ പോകുന്നതും രണ്ടുപേരും ഒരുമിച്ചുള്ള സെൽഫിയും പങ്കിട്ടാണ് താരം ആശംസ കുറിച്ചിരിക്കുന്നത്. "ഹാപ്പി ബർത്ത്ഡേ യൂ..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ഒപ്പം ലവ് ഇമോജിയും വീടിന്റെ ഇമോജിയും താരം കുറിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആട്‌സ്‌ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോലിന്റെയും തുടക്കം. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ രാഷ്ട്രീയക്കാരന്റെ വേഷത്തിലൂടെയാണ്. പിന്നീട് നായകനായും സഹതാരമായും ദീപക് നിറഞ്ഞു നിന്നു. തിയേറ്ററില്‍ നിറഞ്ഞ കൈയടി നേടിയ സൂക്ഷ്മദര്‍ശിനിയിൽ നസ്‌റിയ നസീമിന്റെ ഭര്‍ത്താവായി എത്തിയത് ദീപക് പറമ്പോലാണ്.
മലയാള സിനിമയ്ക്ക് സമീപകാലത്ത് ഏറ്റവും മികച്ച ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച യുവനടിയാണ് അപര്‍ണ ദാസ്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.
മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് അപര്‍ണ ദാസ്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’യിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മനോഹരത്തിൽ അപര്‍ണയ്‌ക്കൊപ്പം ദീപക്കും അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
വര്‍ഷങ്ങളോളം ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു തങ്ങൾ എന്ന് ദീപക് പറഞ്ഞിട്ടുണ്ട്.