Sunday, March 15, 2026 Last Updated 30 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 01 Nov 2025 11.56 AM

ജോണ്‍ സീനയെ‘റിയല്‍ റോക്ക് സ്റ്റാര്‍’ എന്ന് വിശേഷിപ്പിച്ച് ഷാരൂഖ് ; നന്ദി പറഞ്ഞ് WWE താരം

uploads/news/2025/11/808588/srk-cena.jpg
photo-x.com/JohnCena/

ആരാധകര്‍ ഏറെയുളള രണ്ട് പ്രമുഖ വ്യക്തികളാണ് ബോളവിഡു നടന്‍ ഷാരൂഖ് ഖാനും WWE താരം ജോണ്‍ സീറയും. അടുത്തിടെ ജോണ്‍ സീനയെ അഭിനന്ദിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. നടന്‍ ആരാധകരോട് സംവദിക്കുന്നതിനിടയില്‍ ആരാധകന്‍ ജോണ്‍ സീനയെക്കുറിച്ച് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. റിയല്‍ റോക്ക് സ്റ്റാര്‍, വളരെ നല്ല മനുഷ്യന്‍ എന്നാണ് ജോണ്‍ സീനയെ ഷാരൂഖ് വിശേഷിപ്പിച്ചത്. ഇപ്പോഴിതാ നടന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ജോണ്‍ സീന.

‘നിങ്ങളുടെ വിനയവും നമ്മള്‍ തമ്മിലുളള ആദ്യ സംഭാഷണവും ഞാന്‍ ഒരിക്കലും മറക്കില്ല. വ്യക്തിപരമായി എനിക്കും ലോകമെമ്പാടുമുളള നിങ്ങളുടെ ആരാധകര്‍ക്കും നിരന്തരം പ്രചോദനം നല്‍കുന്നതിന് നന്ദി ’എന്നാണ് ജോണ്‍ സീന കുറിച്ചത്. ഇതാദ്യമായല്ല ജോണ്‍ സീന ഷാരൂഖിനോടുളള ആരാധന പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആനന്ദ് അംബാനിയുടെ വിവാഹ പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം ഷാരൂഖ് തന്റെ മകന്‍ ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റമായ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡി'ലാണ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍, ഷാരൂഖ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. മകള്‍ സുഹാന ഖാനും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം 2026-ല്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ദീപിക പദുക്കോണിനൊപ്പം വീണ്ടും ഒന്നിക്കുന്ന ഈ പ്രോജക്റ്റ്, റിലീസിന് മുമ്പുതന്നെ വന്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

Ads by Google
Saturday 01 Nov 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW