Friday, March 13, 2026 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 08.53 PM

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

fresh cut

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്രഷ് കട്ട് പ്ലാന്റിനു 300 മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജങ്ഷനിൽ 100 മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കുകയാണെങ്കിൽ സമരം തുടങ്ങും എന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇന്ന് തുറക്കാൻ തീരുമാനിച്ചെങ്കിലും സാധിച്ചില്ല.

അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കർശന ഉപാധികളോടെ തുറന്നു പ്രവർത്തിക്കാൻ ഫ്രഷ് കട്ടിനു കഴിഞ്ഞ ദിവസമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. എന്നാൽ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലേ തുറക്കു എന്നാണ് കമ്പനി പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW