Thursday, March 19, 2026 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 03.29 PM

മുസ്ലിം വിഭാഗത്തിലെ ഏക മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരിന്റെ ഭാഗമായാണ് അസ്ഹർ മന്ത്രിസഭയിലേക്കെത്തിയത്.
revanth reddy, muhammad asarudheen

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരിന്റെ ഭാഗമായാണ് അസ്ഹർ മന്ത്രിസഭയിലേക്കെത്തിയത്.

രാജ്ഭവനിൽ ഗവർണർ ജിഷ്ണു ദേവ് ശർമ സത്യവാചകം ചൊല്ലിക്കൊടുത്തു. അസ്ഹറുദ്ദീൻ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് . ജൂബിലിഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് സർക്കാരിന്റെ നിർണായക നീക്കം. അതേസമയം സർക്കാരിന്റെത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബിജെപി അറിയിച്ചു. മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യം ഉള്ള മണ്ഡലമാണ് ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലി ഹിൽസ് .

Ads by Google
Ads by Google
LATEST NEWS
TRENDING NOW