Friday, March 13, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 01.00 PM

ചിത്രം വരയ്ക്കാന്‍ വീടിന്റെ ചുമരിലൊന്നും ഇനി ഒരിഞ്ചു സ്ഥലം ബാക്കിയില്ല, അപ്പോഴാണ് ഈ പുറംപോക്ക് താരമ്മയുടെ ശ്രദ്ധയില്‍ പെടുന്നത്; വീഡിയോയുമായി വി.കെ ശ്രീരാമന്‍

vk-sreeraman
photo-www.facebook.com/sreeramanvk

കൊച്ചുമകളായ താര പുറത്ത് സ്‌കെച്ച് പെന്‍ കൊണ്ട് വരയ്ക്കുന്നതിന്റെ വീഡിയോ പങ്കിട്ട് നടന്‍ വി.കെ ശ്രീരാമന്‍. ‘ചിത്രം വരയ്ക്കാന്‍ വീടിന്റെ ചുമരിലൊന്നുംഇനി ഒരിഞ്ചു സ്ഥലം ബാക്കിയില്ല, അപ്പോഴാണ് ഈ പുറംപോക്ക് താരമ്മയുടെ ശ്രദ്ധയില്‍ പെടുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു ബനിയനുമിട്ട് മുത്തച്ഛന്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്ന സമയത്താണ് താരമ്മ എന്ന് വിളിക്കുന്ന താര ഈ വികൃതി ഒപ്പിച്ചത്. യാതൊരു പരിഭവവുമില്ലാതെ കൊച്ചുമകള്‍ക്ക് യഥേഷ്ടം വരയ്ക്കാന്‍ തന്റെ പുറംപോക്ക് ശ്രീരാമന്‍ വിട്ടുനല്‍കുകയും ചെയ്തു.

മനോഹരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘മക്കമളാ കൊച്ചുമക്കളോ ഒഴിച്ച് ബാക്കി ആര് ചെയ്താലും പെരുക്ക് കിട്ടുന്ന പണി, താരമ്മ ഏതായാലും ആസ്വദിച്ച് ആ പണി ചെയ്തു, ഭക്ഷണം കഴിക്കുമ്പോള്‍ സീരാമേട്ടന്‍ ഫുള്‍ കോണ്‍സെന്‍ട്രേഷന്‍ അതിലായിരിക്കുമെന്ന് താരമ്മക്കറിയാലോ , ശ്രീരാമേട്ടാ ഇതില്‍ പരം സന്തോഷം എന്തുണ്ട് കുഞ്ഞിന്റെ സന്തോഷം എത്ര വലുതാണ്, ഈ ബനിയന്‍ ഇത് പോലെ സൂക്ഷിച്ച് വെക്കണം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് കാണുമ്പോള്‍ മനസ്സിന് കിട്ടുന്ന സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല ’ഇങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Friday 31 Oct 2025 01.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW