Saturday, March 14, 2026 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 09.48 AM

വില 23 കോടി, ഭാരം 1500 കിലോ: പുഷ്‌കര്‍ മേളയില്‍ കൗതുകമായി ആന്‍മോള്‍

pushkar, mela, buffalo

പുഷ്‌കര്‍ മേളയെകുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കന്നുകാലച്ചന്തയാണ് പുഷ്‌കര്‍ മേള, രാജസ്ഥാനിലെ പുഷ്‌കറില്‍ ഒക്ടോബര്‍ 30ന് ആരംഭിച്ച മേള നവംബര്‍ അഞ്ചിനാണ് അവസാനിക്കുന്നത്. പുഷ്‌കര്‍ മേളയില്‍ പങ്കെടുക്കാനെത്തിയ ആന്‍മോള്‍ എന്ന പോത്താണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പോത്തിന്റെ വില തന്നെയാണ് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത്. 23 കോടി രൂപയാണ് പോത്തിന് വിലയിട്ടിരിക്കുന്നത്.

ഹരിയാനയിലെ സിര്‍സ ജില്ലയില്‍ നിന്നാണ് ആന്‍മോള്‍ എന്ന ഈ പോത്തിനെ എത്തിച്ചിരിക്കുന്നത്. 1500 കിലോയിലധികമാണ് ഈ പോത്തിന്റെ ഭാരം, ഭീമാകാരമായ ശരീരഘടനയും തിളങ്ങുന്ന രോമം നിറഞ്ഞ ചര്‍മ്മവുാണ് പോത്തിനെ വ്യത്യസ്തനാക്കുന്നത്. എട്ടു വയസുള്ള ഈ പോത്തിന്റെ ദിവസേനയുള്‌ല പരിചരണത്തിന് ഏകദേശം 1500 രൂപ ചെലവ് വരും. 250 ഗ്രാം ബദാം, നാലുകിലോയോളം മാതളം, 30 പഴം, അഞ്ച് ലിറ്റര്‍ പാല്‍, 250 മുട്ട എന്നിവയാണ് ഭക്ഷണത്തിലെ പ്രധാന മെനു. കൂടാതെ നെയ്യ്, സോയാബാന്‍, ചോളം, പച്ചപ്പുല്ല് എന്നിവയും നല്‍കുന്നു. ഇതാണ് ആന്‍മോളിന്റെ ശരീരഘടനയുടെ രഹസ്യം. ആന്‍മോള്‍ എന്നതിന് വിലമതിക്കാനാകാത്തത് എന്നാണ് അര്‍ത്ഥമെന്ന് ഉടമ പറയുന്നു.

ദിവസം രണ്ടുനേരം എണ്ണ തേച്ചുകുളിക്കുന്നതാണ് പോത്തിന്റെ ശരീരത്തിന്റെ തിളക്കത്തിന് കാരണം. ഏകദേശം രണ്ടു ലക്ഷത്തിലേറെ പേരാണ് പോത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം കണ്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW