Friday, March 13, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 08.33 AM

കല്യാണിക്ക് ‘ലോക’ ലഭിച്ചതുപോലെ മായയ്ക്കും ‘തുടക്കം ’ഒരു സുന്ദര തുടക്കം തന്നെയാകട്ടെ; ആശംസകളുമായി പ്രിയദര്‍ശന്‍

priyadarshan-

മായ മോഹൻലാലിൻറെ ആദ്യ സിനിമയുടെ സന്തോഷത്തിൽ സംവിധായകൻ പ്രിയദർശൻ. കല്യാണിയേയും മായയെയും ഒരുമിച്ച് കൈകളിൽ എടുത്തുകൊണ്ട് നടന്നതാണെന്നും മോഹൻലാൽ പറഞ്ഞതുപോലെ ഒരിക്കലും ഇവർ സിനിമയിൽ എത്തുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു ഗംഭീര തുടക്കമാകട്ടെയെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദർശൻ മായ്ക്ക് ആശംസ അറിയിച്ചത്.

'ഈ രണ്ടു കുട്ടികളെയും ഞാൻ എന്റെ കൈകളിൽ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങൾ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹൻലാൽ പറഞ്ഞതുപോലെ ഞങ്ങൾ ഒരിക്കലും കരുതിയില്ല ഇവർ സിനിമയിലേക്ക് എത്തുമെന്ന്. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു സുന്ദര തുടക്കം തന്നെയാകട്ടെ. ദൈവം രക്ഷിക്കട്ടെ മായ…', പ്രിയദർശൻ കുറിച്ചു.

അതേസമയം, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിൽ മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു.

രണം, കിംഗ് ഓഫ് കൊത്ത, തുടരും തുടങ്ങിയ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച ജേക്സ് ബിജോയ് ആണ് തുടക്കത്തിനായി സംഗീതം ഒരുക്കുന്നത്. ലോക, ആർഡിഎക്സ്, 2018 തുടങ്ങിയ വമ്പൻ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ചമൻ ചാക്കോ ആണ് തുടക്കത്തിന്റെ എഡിറ്റർ. ജോമോൻ ടി ജോൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവരാണ് സിനിമയുടെ സംഘട്ടനത്തിന് പിന്നിൽ. ചിത്രം 2026 മെയ് ഒന്നിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Ads by Google
Friday 31 Oct 2025 08.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW