Sunday, March 15, 2026 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 12.35 PM

' സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി താന്‍ അഭിനയിച്ച പാട്ട്' ; ഹസ്‌കി ഡാന്‍സിന്റെ ക്രിയേറ്ററെ അന്വേഷിച്ച് സമീറ റെഡ്ഡി

uploads/news/2025/10/808314/sameera.gif

ഒരു ഹസ്‌കി നായയുടെ ഡാന്‍സിങ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്. എഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്‌കിയുടെ നൃത്തമാണ് സോഷ്യല്‍ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്.

വിശാല്‍ നായകനായ തമിഴ് ചിത്രം വെടിയിലെ ' ഇച്ച് ഇച്ച്' എന്ന ഗാനത്തിലെ ചെറിയൊരു ഭാഗത്തിലാണ് ഹസ്‌കി ഡാന്‍സ് കളിക്കുന്നത്. വിശാലിനൊപ്പം നടി സമീറ റെഡ്ഡിയാണ് പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ ഹസ്‌കി ഡാന്‍സ് വൈറലായതോടെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സമീറ റെഡ്ഡി. താന്‍ അഭിനയിച്ച പാട്ട് ട്രെന്‍ഡിങില്‍ ഒന്നാമത്തെതിയതിന്റെ സന്തോഷം സമീറ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നു. മാത്രവുമല്ല ഈ ട്രെന്‍ഡിന് പുറകില്‍ ആരാണെന്നും അവരെ തനിക്ക് കാണണമെന്നും വീഡിയോയില്‍ താരം പറയുന്നുണ്ട്.

നിരവധി പേരാണ് താരം പങ്കുവെച്ച പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. സമീറ റെഡ്ഡി ട്രെന്‍ഡിനൊപ്പം ചുവടുവയ്ക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകര്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ ഹസ്‌കി ഡാന്‍സിന്റെ ക്രിയേറ്റര്‍ ഒരു മലയാളി ആണ്. വൈക്കം സ്വദേശിയായ അര്‍ജുന്‍ ആണ് ഈ വൈറല്‍ ഡാന്‍സിന് പുറകില്‍. ഹസ്‌കി ഡെയ്‌ലി എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ അഡ്മിന്‍ കൂടിയാണ് അര്‍ജുന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW