Sunday, March 15, 2026 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 11.47 AM

കാർത്തിക് സുബ്ബരാജ് കൊച്ചിയിൽ.... എത്തുന്നത് "പ്രകമ്പനം" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ചിന്

uploads/news/2025/10/808307/prakambanam-n.gif

പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ചസും നവരസയും ഒരുമിക്കുന്ന ചിത്രം "പ്രകമ്പനം "ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ച് നാളെ ഒക്ടോബർ 31ന് പനമ്പിള്ളി നഗറിൽ ഹോട്ടൽ അവന്യൂ സെന്ററിൽ വച്ച് 12.30 ന് നടക്കും.
കാർത്തിക് സുബ്ബരാജ് പോസ്റ്റർ ലോഞ്ച് ചെയ്യും. തദവസരത്തിൽ പ്രകമ്പനത്തിലെ പ്രധാന താരങ്ങളായ ഗണപതി, സാഗർ സൂര്യ( പണി ഫെയിം), അൽ അമീൻ ( ഡിറ്റക്ടീവ് ഉജ്ജ്വലൻ ), ശീതൾ ജോസഫ്,ഗായത്രി സതീഷ് ( ഗോളം),ജോണി ആന്റണി, അസീസ് നെടുമങ്ങാട് തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും സിനിമാരംഗത്തെ മറ്റ് അതിഥികളും പങ്കെടുക്കും.

നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമാവുകയാണ് കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചസും." നദികളിൽ സുന്ദരി യമുന "എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ശ്രീഹരി വടക്കന്റേതാണ്. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് "പ്രകമ്പനം". തദവസരത്തിലേക്ക് എല്ലാം മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW