Sunday, March 15, 2026 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 11.04 AM

സ്വയം വിലയിരുത്തുന്നത് വളരെ പ്രധാനമാണ് ; ചിത്രങ്ങളുമായി നടി ചാര്‍മി കൗര്‍

charmme-kaur-
photo-www.instagram.com/charmmekaur/

തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നടിയാണ് ചാര്‍മി കൗര്‍. ഗ്ലാമറസ് റോളുകളിലൂടെയായിരുന്നു നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമകളില്‍ ഐറ്റം ഡാന്‍സുകളിലൂടെയും ചാര്‍മി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. തെലുങ്ക് സിനിമയില്‍ കൂടുതല്‍ സജീവമായ നടി മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലാണ് ചാര്‍മി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. ജയസൂര്യയുടെ നായികയായാണ് നടി ചിത്രത്തില്‍ എത്തിയത്. തുടര്‍ന്ന് ആഗതന്‍, താപ്പാന എന്നീ സിനിമകളിലും ചാര്‍മി കൗര്‍ അഭിനയിച്ചു.

ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയിൽ എടുത്ത രണ്ട് ചിത്രങ്ങൾ പങ്കുവച്ച് സ്വയം വിലയിരുത്തുകയാണ് ചാർമി . 2013 ൽ എടുത്ത ഒരു ചിത്രവും, ഇപ്പോൾ, 2025 ൽ എൽ എടുത്ത ഒരു സെൽഫി ചിത്രവും നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. സ്വയം വിലയിരുത്തുന്നത് വളരെ പ്രധാനമാണ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. സെൽഫ് അപ്രിസിയേഷൻ പോസ്റ്റ്, ലവ് യുവർ സെൽഫ്, സെൽഫ് അഡിക്ഷൻ എന്നൊക്കെയാണ് ഹാഷ് ടാഗുകൾ നൽകിയിരിക്കുന്നത്.

അന്നും ഇന്നും ചാർമി കൗറിന് യാതൊരു മാറ്റവും ഇല്ലാത്തതിനും, ഈ സൗന്ദര്യം ഇന്നും നിലനിൽക്കുന്നതിനും ഒരേ കാരണം താൻ തന്നെ സ്വയം എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട് മാത്രമാണെന്ന് പോസ്റ്റിലൂടെ നടി വ്യക്തമാക്കുന്നു. സ്വയം സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ തന്റെ ശരീരത്തെയും സൗന്ദര്യത്തെയും എപ്പോഴും ഉന്മേഷത്തോടെയും പ്രസരിപ്പോടെയും നിലനിർത്താൻ കഴിയൂ എന്നതിന് ചാർമി കൗറിന്റെ ഈ പോസ്റ്റ് ഒരു തെളിവാണ്.

Ads by Google
Thursday 30 Oct 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW