Thursday, March 19, 2026 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 01.29 PM

ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ചു, വിജനമായ വഴിയിൽ വച്ച് ലൈംഗിക പീഡനം; ഡ്രൈവർ പിടിയില്‍

in

ചെന്നൈ: നഗരത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ചെന്നൈ പള്ളിക്കരണയിൽ തിങ്കൾ രാത്രിയാണ് 22 കാരി പീഡനത്തിന് ഇരയായത്. അറസ്റ്റിലായ ബൈക്ക് ടാക്സി ഡ്രൈവറായ ശിവകുമാറിനെ റിമാൻഡ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്സി പിടിച്ചെടുത്തു.

സുഹൃത്തിനെ കാണാൻ പോകാൻ തിങ്കളാഴ്ച വൈകിട്ടാണ് യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ഇതേ ബൈക്കിലാണ് രാത്രി തിരികെ വന്നതും. അതിനിടെ വിജനമായ വഴിയിൽ വച്ച് ശിവകുമാർ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. അതിനു ശേഷം യുവതിയെ വീടിനു സമീപം ഇറക്കിവിട്ടു. ഭർത്താവിനെ വിവരമറിയിച്ച യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW