Saturday, March 14, 2026 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 12.00 PM

ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കോണ്‍ക്രീറ്റില്‍ പതിഞ്ഞ വിചിത്ര ജീവി ഏത്: ഒടുവില്‍ ഉത്തരം കണ്ടെത്തി ഗവേഷകര്‍

chicago, sidewalk, squirrel

ചിക്കാഗോയിലെ നടപ്പാതയില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് പതിഞ്ഞ വിചിത്ര ജീവിയെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. ഒരു എലിമാളം ആണെന്നായിരുന്നു ആദ്യം പലരും പറഞ്ഞത്. കോണ്‍ക്രീറ്റിലേക്ക് വീണ ഒരു എലി രക്ഷപ്പെട്ടുപോയതിന്റെ പാടാണെന്നാണ് കരുതിയത്. എന്നാല്‍ ചാര നിറമുള്ള അണ്ണാന്റെ രൂപമാണ് നടപ്പാതയില്‍ പതിഞ്ഞതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ശരീര അളവുകള്‍ സംബന്ധിച്ച വിശകലനങ്ങളുടെ ഫലം തവിട്ടുനിറമുള്ള എലിയുമായി യോജിച്ചില്ല. പകരം ഈ 'എലി മാളം' ചാരനിറമുള്ള കിഴക്കന്‍ അണ്ണാന്റെയോ അല്ലെങ്കില്‍ ഫോക്‌സ് അണ്ണാന്റെയോ ആകാനാണ് 98.67% സാധ്യതയെന്ന് ഫലം സൂചിപ്പിച്ചു. പുതിയ കോണ്‍ക്രീറ്റ് സാധാരണയായി ഒഴിക്കുന്നത് പകല്‍ സമയത്താണ്. അണ്ണാന്മാര്‍ അപ്പോഴാണ് സജീവമാകുന്നത്. എന്നാല്‍ എലികള്‍ രാത്രി സഞ്ചാരികളാണ്. കാല്‍പാടുകള്‍ക്ക് അടുത്ത് മറ്റ് കാല്‍പാടുകളൊന്നും കണ്ടെത്താനായില്ല. ഇത് അണ്ണാന്‍ മരത്തില്‍ നിന്ന് കോണ്‍ക്രീറ്റിലേക്ക് നേരിട്ട് വീണതാകാനുള്ള സാധ്യതയെ ബലപ്പെടുത്തി.

നഗരങ്ങളില്‍ കാണപ്പെടുന്ന അണ്ണാന്മാര്‍ക്ക് ഗ്രാമങ്ങളിലുള്ള അണ്ണാന്മാരെ അപേക്ഷിച്ച് വീഴുമ്പോള്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.അണ്ണാന്റെ രോമം നിറഞ്ഞ വാല്‍ സിമന്റില്‍ വ്യക്തമായ പാട് പതിപ്പിക്കാന്‍ കഴിയാത്തത്ര മൃദുവാണ്. അതുകൊണ്ടാണ് നീളമുള്ള വാല്‍പാട് മാത്രം കാണപ്പെട്ടതെന്നും ഗവേഷകര്‍ വിശദീകരിച്ചു. പ്രദേശത്തെ അണ്ണാന്റെ ജനസംഖ്യയെ അടിസ്ഥാനമാക്കി ഈ പാട് ഒരു കിഴക്കന്‍ ചാര അണ്ണാന്റേതാകാനാണ് ഏറ്റവും സാധ്യതയെന്ന് ഗവേഷകര്‍ നിഗമനത്തിലെത്തി. അണ്ണാന്റെ രൂപം പതിഞ്ഞ നടപ്പാതയെ ' Windy City Sidewalk Squirrel' എന്ന് പുനര്‍നാമകരണം ചെയ്യാനും ശാസ്ത്രീയമായ കൗതുകത്തിന് ഒരു തെളിവായി ഈ സംഭവത്തെ നിലനിര്‍ത്തണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.

Ads by Google
Wednesday 29 Oct 2025 12.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW