-->
തെന്നിന്ത്യന്‍ സിനിമ ലോകത്ത് നാച്വറല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന താരമാണ് നാനി. മികച്ച സിനിമകള്‍ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന തെലുങ്ക് താരത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ ഒരുപാട് സിനിമകളുണ്ട്. ഇപ്പോഴിതാ പതിമൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് നാനിയും ഭാര്യ അഞ്ജന യേലവര്‍ഥിയും. വിവാഹവാര്‍ഷികദിനത്തില്‍ മനോഹരമായൊരു ചിത്രം നാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തില്‍ നാനിയും അഞ്ജനയും സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് കാണാം. 13 എന്നാണ് നാനി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു റെഡ് ഹാര്‍ട്ട് ഇമോജിയും നല്‍കിയിട്ടുണ്ട്. എസ്.പിബി ബാലസുബ്രഹ്മണ്യവും പി. സുശീലയും ചേര്‍ന്ന് ആലപിച്ച 1991 ലെ പെല്ലി പുസ്തകം എന്ന സിനിമയിലെ അമ്മ കുട്ടി അമ്മ എന്ന തെലുങ്ക് ഗാനവും ചശ്ചാത്തലത്തില്‍ കേള്‍ക്കാം. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.
2012 ലാണ് നാനിയും അഞ്ജനയും വിവാഹിതരായത്. അര്‍ജുന്‍ എന്നൊരു മകനും ഈ ദമ്പതികള്‍ക്കുണ്ട്.