Thursday, March 19, 2026 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 10.59 AM

ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്തു; ഡെലിവറി ബോയ് പിടിയില്‍

in

ഡൽഹി: ഒരു പ്രമുഖ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത 27കാരൻ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. തെക്കൻ ഡൽഹിയിലെ ഛത്തർപൂർ സ്വദേശിയും ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഏജന്റുമായ ആരവ് മാലിക് ആണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിൽ, പ്രതി ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ഒരു കടയിൽ നിന്ന് ഓൺലൈനായി ആർമി യൂണിഫോം വാങ്ങിയതായി വെളിപ്പെടുത്തി. മാലിക്കിന് ഇന്ത്യൻ ആർമിയുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരിയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ഐഡന്റിറ്റി ഉപയോഗിക്കുകയായിരുന്നുവെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സരോജിനി നഗർ എൻക്ലേവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച്, സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള ഡോക്ടർ ഈ വർഷം ആദ്യം സോഷ്യൽ മീഡിയ വഴിയാണ് പ്രതിയെ പരിചയപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW