Thursday, March 19, 2026 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 04.34 PM

മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ

in

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ‘മോൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്ന് ചൊവ്വാഴ്ച (ഒക്ടോബർ 28) വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഭാ​ഗമായി ഒഡിഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ ജില്ലകളിൽ ജാ​ഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW