Sunday, March 15, 2026 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 04.12 PM

'' രണ്ടു മക്കളും സിനിമ രംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചു കാണ്ടിരിക്കുന്നു'' ; ലോഹിതദാസിന്റെ മകനൊപ്പമുളള ചിത്രം പങ്കുവെച്ച് സിദ്ദു പനക്കല്‍

know, what

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കറിനൊപ്പമുളള സെല്‍ഫി പങ്കുവെച്ച് കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍.

'' ലോഹിതദാസ് സാറിന്റെ മകൻ വിജയ് ശങ്കറിനൊപ്പം.

ഞാൻ ലോഹി സാറിനെ പരിചയപ്പെടുമ്പോൾ സാറിന്റെ രണ്ടു മക്കളും ചെറിയ കുട്ടികളാണ്. കുഞ്ഞുണ്ണിയും, ചക്കരയും. ലോഹി സാറിന്റെ കൂടെ ഞാൻ 14 സിനിമകൾ വർക്ക് ചെയ്തിട്ടുണ്ട്. 10 സിനിമകൾ അദ്ദേഹം തിരക്കഥ എഴുതിയതും നാല് സിനിമകൾ സംവിധാനം ചെയ്തതും. ഞാൻ വർക്ക് ചെയ്തിട്ടുള്ള ലോഹിസാർ തിരക്കഥ എഴുതിയ ഏതാണ്ട് എല്ലാ സിനിമകളുടെയും സംവിധായകൻ സിബി മലയിൽ സാറായിരുന്നു. അതിൽ എട്ടു സിനിമകളും കൺട്രോളർ മോഹനേട്ടന്റെ കീഴിലാണ് ജോലി ചെയ്തത്.

ഈ സിനിമകളുടെ എല്ലാം സെറ്റിൽ സിന്ധു ചേച്ചി മക്കളെയും കൊണ്ടുവരുമായിരുന്നു. അന്നുമുതൽ അറിയാവുന്ന ഈ രണ്ടു മക്കളും വളർന്നു വലുതായി. അവരും സിനിമ രംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്നു. കുഞ്ഞുണ്ണി എന്ന് ഞങ്ങൾ വിളിക്കുന്ന ഇളയ മകൻ വിജയ് ശങ്കർ അച്ഛന്റെ പാത പിന്തുടർന്ന് എഴുത്തിലും സംവിധാനത്തിലും. ചക്കര എന്ന് ഞങ്ങൾ വിളിക്കുന്ന ഹരികൃഷ്ണൻ ക്യാമറ മാൻ.
ഈയടുത്ത് റിലീസായ ധീരൻ എന്ന സിനിമയുടെ ക്യാമറമാൻ ഹരികൃഷ്ണൻ ആയിരുന്നു.

ഇടയ്ക്ക് ഞാൻ സിന്ധു ചേച്ചിയെ കാണാറുണ്ട്. ലോഹി സാറിന്റെ മരണത്തിന്റെ നടുക്കത്തിൽ നിന്നും ഇന്നും സിന്ധു ചേച്ചി പൂർണ്ണമായി മുക്തയായിട്ടില്ല. ''
- സിദ്ദു പനക്കലി​െ​ന്‍റ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW