Sunday, March 15, 2026 Last Updated 13 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 12.39 PM

അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിക്കുന്ന ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു; തലൈവര്‍ക്കൊപ്പമുളള ചിത്രവുമായി രാഘവ ലോറന്‍സ്

raghava-lawrence
photo-www.instagram.com/actorlawrence/

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു എന്നാണ് തലൈവര്‍ക്കൊപ്പമുളള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടുകൊണ്ട് രാഘവ ലോറന്‍സ് കുറിച്ചത്.

‘കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇന്ന് തലൈവര്‍ക്കൊപ്പം ഗുണനിലവാരമുളള സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിക്കുന്ന ഓരോ നിമിഷവും ഞാന്‍ ശരിക്കും വിലമതിക്കുന്നു’ രാഘവ ലോറന്‍സ് കുറിച്ചു. ഏതായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിയിച്ചെത്തുന്നത്.

2023 നവംബറില്‍ പുറത്തിറങ്ങിയ ജിഗര്‍തണ്ട ഡബിള്‍എക്‌സിലാണ് രാഘവ ലോറന്‍സ് അവസാനമായി അഭിനയിച്ചത്. കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ രാഘവ ലോറന്‍സ്, എസ്.ജെ. സൂര്യ, നിമിഷ സജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി യാണ് രജനികാന്തിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. നാഗാര്‍ജുന അക്കിനേനി, പൂജ ഹെഗ്ഡെ, ഉപേന്ദ്ര, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 ആണണ് തലൈവരുടെ വരാനിരിക്കുന്ന ചിത്രം. 2023ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിന്റെ തുടര്‍ഭാഗമാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW