Friday, March 13, 2026 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 10.54 AM

അമ്പടി ജിഞ്ചിന്നാക്കിടി! പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കാന്‍ തലയില്‍ വിഗ് വെച്ച് ആണ്‍ഡോള്‍ഫിനുകള്‍

humpack, dolphin, sea, sponge

ഓരോ ജീവിയും ഇണയെ ആകര്‍ഷിക്കാനായി രസകരമായ മാര്‍ഗങ്ങളാണ് തേടുന്നത്. ചിലതൊക്കെ നമ്മുക്കറിയാമെങ്കിലും, പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കുന്നതിനായി ആണ്‍ഡോള്‍ഫിനുകള്‍ നടത്തുന്ന രസകരമായ ഒരു മേക്കോവര്‍ ആരും അധികം കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഓസ്‌ട്രേലിയല്‍ ഹംബാക്ക് ഡോള്‍ഫിനുകളാണ് കഥയിലെ താരം. പെണ്‍ഡോള്‍ഫിനുകളെ ആകര്‍ഷിക്കുന്നതിനായി തലയില്‍ വിഗ് വയ്ക്കുകയാണ്രേത കക്ഷിയുടെ രീതി. ഇതിനായി സമുദ്രത്തില്‍ വളരുന്ന സ്‌പോഞ്ച് ആണ് കക്ഷി ഉപയോഗിക്കുന്നതത്രേ. കടലില്‍ കാണുന്ന പോറിഫെറ ഫൈലത്തില്‍ പെട്ട ജീവികളാണ് ഈ സ്‌പോഞ്ച്. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റായ ഹോളി റോഡിനോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

വാപാര്‍ക്‌സ് വൈല്‍ഡ്‌ലൈഫ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗവേഷകര്‍ ഡോള്‍ഫിനുകളുടെ ഈ പ്രത്യേക സ്വഭാവ സവിശേഷത വിശദീകരിച്ചിരിക്കുന്നത്. ഗവേഷകര്‍ പങ്കുവച്ച കുറിപ്പും രസകരമാണ്. 'ബാരിസ്റ്റര്‍മാരെ പോലെ തോന്നുമെങ്കിലും ഈ ഓസ്‌ട്രേലിയന്‍ ഹംബാക്ക് ഡോള്‍ഫിനുകള്‍ കോടതിയിലേക്ക് വേണ്ടി തയ്യാറാവുകയല്ല. സീ സ്‌പോഞ്ച് വിഗ് അവര്‍ ധരിച്ചിരിക്കുന്നത് സ്ത്രീകളെ പ്രലോഭിക്കുന്നതിന് വേണ്ടിയാണ്. സ്ത്രീകളോട് വിവാഹാഭ്യര്‍ഥന നടത്തുന്നതിന് വേണ്ടിയാണ് അവര്‍ തലയില്‍ സീ സ്‌പോഞ്ച് ധരിക്കുന്നത്. അവര്‍ക്ക് ഒരു ബൊക്കെ നല്‍കുന്നത് പോലെ.' ഈ പ്രത്യേക വിഭാഗത്തിലുള്ള ഡോള്‍ഫിനുകള്‍ വടക്കന്‍ ഓസ്‌ട്രേലിയയുടെ തീരദേശത്താണ് കാണപ്പെടുന്നതത്രേ.

Ads by Google
Monday 27 Oct 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW