Friday, March 13, 2026 Last Updated 32 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 10.17 AM

എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു, സ്‌നേഹത്തിനും ആശംസകള്‍ക്കും എന്റെ 50 ാം ജന്മദിനം സവിശേഷമാക്കിയതിനും എല്ലാവര്‍ക്കും നന്ദി; ​പോസ്റ്റുമായി മലൈക അറോറ

malaika-arora
photo-www.instagram.com/malaikaaroraofficial/

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം മലൈക അറോറ തന്റെ 50 ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചത്. മലൈകയുടെ ജന്മദിന പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹോദരി അമൃത അറോറ, കരീന കപൂര്‍ തുടങ്ങിയവര്‍ താരത്തിന് ആശംസകളുമായെത്തി.

ഇപ്പോഴിതാ ഗോവയില്‍ നടന്ന ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചെത്തിയിരിക്കുകയാണ് മലൈക. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ആഘോഷത്തില്‍ പങ്കെടുത്തത്. മലൈകയുടെ അമ്മ ജോയ്‌സ് പോളികാര്‍പ്പ്, അമൃത അറോറ, മകന്‍ അര്‍ഹാന്‍ ഖാന്‍ എന്നിവരരെയും ചിത്രങ്ങളില്‍ കാണാം.

‘എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. സ്‌നേഹത്തിനും ആശംസകള്‍ക്കും എന്റെ 50 ാം ജന്മദിനം ശരിക്കും സവിശേഷമാക്കിയതിനും എല്ലാവര്‍ക്കും നന്ദി. ഇത്രയും മനോഹരമായ ഒരു ആഘോഷം ആസൂത്രണം ചെയ്യാനും സൃഷ്ടിക്കാനും എന്നെ സഹായിച്ച അത്ഭുതകരമായ ആളുകള്‍ക്കും എന്നോടൊപ്പം ആഘോഷിച്ച എന്റെ സുഹൃത്തുക്കള്‍ക്കും ഒരു പ്രത്യേക നന്ദി, എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ കഴിയുമായിരുന്നില്ല’ മലൈക കുറിച്ചു.

അതേസമയം 2019 ല്‍ മലൈക 46ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് മലൈകയുടെ യഥാര്‍ഥ പ്രായം എത്രയാണെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്. 2019 ല്‍ 46 വയസ്സായിരുന്നെങ്കില്‍ മലൈക ഈ വര്‍ഷം 52 ാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു എന്നായിരുന്നു ആളുകളുടെ സംശയം. എന്നാല്‍ ആ സംശയം ഇല്ലാതാക്കുന്ന തരത്തിലായിരുന്നു മലൈകയുടെ ഈ പോസ്റ്റ്. തന്റെ 50 ാം ജന്മദിനാമായിരുന്നു ആഘോഷിച്ചതെന്ന് സഥിരീകരിച്ചിരിക്കുകയാണ് താരം.

ദില്‍സെ സിനിമയിലെ ജനപ്രിയ ട്രാക്കായ ചയ്യ ചയ്യ എന്ന ഗാനത്തിലൂടെയാണ് മലൈക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ദീപാവലി റിലീസായെത്തിയ തമയിലും താരത്തിന്റെ ഡാന്‍സ് നമ്പര്‍ ഉണ്ടായിരുന്നു. ഷാന്‍, നവ്ജോത് സിംഗ് സിദ്ധു എന്നിവര്‍ക്കൊപ്പം വിധികര്‍ത്താവായി ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയിലും അവര്‍ ഒരു ഭാഗമാണ്.

Ads by Google
Monday 27 Oct 2025 10.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW