Saturday, March 14, 2026 Last Updated 54 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 05.55 PM

ഓഫ് ഷോള്‍ഡര്‍ ഫിഷ്ടെയ്ല്‍ ഗ്ലിറ്റര്‍ സില്‍വര്‍ ഡ്രസ്സണിഞ്ഞ് റാമ്പില്‍ ക്യാറ്റ്വോക്കുമായി മലൈക അറോറ; പ്രായം റിവേഴ്സ് ഗിയറില്ലെന്ന് വീണ്ടും തെളിയിച്ച് താരം

uploads/news/2026/02/823589/Untitled-5.jpg
Malaika Arora (Image Source: Instagram)

ബോളിവുഡിലെ മുന്‍നിര താരവും ​​മോഡലും നര്‍ത്തകിയുമാണ് മലൈക അറോറ. തന്റെ ഡാന്‍സു കൊണ്ട് തലമുറകളെ ആവേശം കൊള്ളിച്ചിട്ടുള്ള താരത്തിന്റെ ഡാന്‍സ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഛയ്യ ഛയ്യ മുതല്‍ മുന്നി ബദ്‌നാം വരെ മലൈക തകര്‍ത്താടിയ പാട്ടുകള്‍ ഇന്നും ആരാധകരെ ത്രസിപ്പിക്കുന്നതാണ്.
പ്രായം 50 കഴിഞ്ഞെങ്കിലും ഓരോ ദിവസം കഴിയുന്തോറും ചെറുപ്പമായി കൊണ്ടിരിക്കുകയാണ് മലൈക അറോറ. ഇന്നും ബി ടൗണിലെ ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക. അഴകളവിന്റെ ഭംഗിയില്‍ ഏതൊരു ഔട്ട്ഫിറ്റിലും മലൈക തിളങ്ങുന്നത് ആരാധകര്‍ തരംഗമാക്കി മാറ്റാറുണ്ട്.
ഇ​പ്പോഴിതാ റണ്‍വേ ബൈ മിനാസിന്റെ ഷോസ്റ്റോപ്പറായി തിളങ്ങുന്ന മലൈകയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗ്ലിറ്ററിംഗ് സില്‍വര്‍ ഡ്രസ്സിലാണ് താരം തിളങ്ങുന്നത്. ഓഫ് ഷോള്‍ഡര്‍ ഫിഷ്ടെയ്ല്‍ ഔട്ട്ഫിറ്റണിഞ്ഞ് റാമ്പില്‍ ക്യാറ്റ്വോക്കുമായി എത്തിയ മലൈക സദസ്സിന്റെയും ആരാധകരുടെ കണ്ണും മനസ്സും കീഴടക്കി.

Ads by Google
Monday 02 Feb 2026 05.55 PM
Ads by Google
LATEST NEWS
TRENDING NOW