Sunday, March 22, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 26 Oct 2025 02.31 PM

ഡിജിറ്റൽ അറസ്റ്റ് കേസ്; മലപ്പുറം സ്വദേശികളായ 3 പേർ തമിഴ്നാട്ടിൽ പിടിയില്‍

തമിഴ്നാട് സർക്കാരിൽ ചീഫ് എഞ്ചിനീയറായി വിരമിച്ച വ്യക്‌തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
digital arrest, malappuram

തമിഴ്നാട്ടിൽ ഡിജിറ്റൽ അറസ്റ്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നബീൽ, ഹാരിസ്, മുഹമ്മദ്‌ റമീസ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട് സർക്കാരിൽ ചീഫ് എഞ്ചിനീയറായി വിരമിച്ച വ്യക്‌തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

പ്രതികൾ കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപയോളമാണ് ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. കോയമ്പത്തൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കേരളത്തിലെ ഡിജിറ്റൽ അറസ്റ്റ് കേസുകൾക്ക് പിന്നിലും ഇവർ തന്നെയാണെന്ന് സംശയമുളളതായി പോലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW