-->
ഇന്ന് നമ്മുടെ രാജ്യത്ത് നിന്ന് വിദേശ രാജ്യത്തേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഉയര്‍ന്ന ശമ്പളവും, മെച്ചപ്പെട്ട ജീവിത നിലവാരവുമാണ് ഇതിനുളള പ്രധാന കാരണം. എന്നാല്‍ അതേസമയം തന്നെ ഇന്ത്യയെക്കാള്‍ ജീവിതച്ചെലവും അവിടങ്ങളില്‍ കൂടുതലായിരിക്കും. പല സാധനങ്ങള്‍ക്കും വലിയ വില നല്‍കേണ്ടി വരാറുമുണ്ട്. അതുപോലെ, ജര്‍മ്മനിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എന്‍ഐര്‍ഐ യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്ത്യയില്‍ ജര്‍മ്മനിയേക്കാള്‍ സാധനങ്ങള്‍ക്ക് എത്രമാത്രം വില കുറവാണ് എന്നാണ് യുവാവ് ആശ്ചര്യപ്പെടുന്നത്. സഹോദരിക്കൊപ്പം ഒരു ഗ്രോസറി സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയാണ് യുവാവ് അപ്പോഴാണ് സാധനങ്ങളുടെ വിലയെ ചൊല്ലി ആശ്ചര്യം പ്രകടിപ്പിക്കുന്നത്. ആദ്യം യുവാവ് ചെല്ലുന്നത് സ്വീറ്റ്‌സ് വച്ചിരിക്കുന്ന റാക്കിന്റെ അടുത്തേക്കാണ്. അവിടെ നിന്നും ഒരു ടിക് ടാക് എടുക്കുന്നതും കാണാം. തുടര്‍ന്ന് തന്റെ സഹോദരിയോട് ഇതിന് എത്ര രൂപയാണ് എന്ന് ചോദിക്കുന്നു. 20 രൂപ എന്നാണ് സഹോദരിയുടെ മറുപടി. യുവാവ് ആശ്ചര്യത്തോടെ ജര്‍മ്മനിയില്‍ ഇതിന് 200 രൂപ വരും എന്നാണ് പറയുന്നത്. 2.25 ലിറ്ററിന്റെ കൊക്കകോളയാണ് പിന്നെ എടുക്കുന്നത്. ഇതിന് എത്ര രൂപയാണ് എന്നും യുവാവ് നോക്കുന്നു. അതിന് 95 രൂപയാണ്. ജര്‍മ്മനിയില്‍ രണ്ട് ലിറ്ററിന് 250 രൂപ കൊടുക്കണം എന്നാണ് യുവാവ് പറയുന്നത്.
തുടര്‍ന്ന് യുവാവ് മാങ്കോ ഫ്രൂട്ടി, സ്‌നാക്‌സ് ഒക്കെയും പരിശോധിക്കുകയും വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിനെല്ലാം ജര്‍മ്മനിയിലേക്കാള്‍ എത്ര വില കുറവാണ് എന്നതിന്റെ ആശ്ചര്യമാണ് യുവാവ് പങ്കുവയ്ക്കുന്നത്. ഇത് സത്യമാണ് എന്ന് നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ഇതിന് പിന്നില്‍ മറ്റ് പല ഘടകങ്ങളും ഉണ്ട് എന്നും ആളുകള്‍ സൂചിപ്പിച്ചു.