-->
അനുരാഗ് കശ്യപുമായുളള 25 വര്‍ഷത്തെ സൗഹൃദത്തെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായിക സുധ കൊങ്കര. മണിരത്‌നത്തിന്റെ ഒരു പ്രോജക്ടില്‍ താന്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുമ്പോഴാണ് അനുരാഗ് കശ്യപിനെ ആദ്യമായി കണ്ടുമുട്ടിയതെന്ന് സുധ കൊങ്കര ഓര്‍ത്തെടുത്തു. ആദ്യ കൂടിക്കാഴ്ചയില്‍ തങ്ങളുടെ സര്‍ഗ്ഗകത്മക ബന്ധം എത്ര വേഗത്തിലാണ് വളര്‍ന്നതെന്ന് സുധ വിവരിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് സുധ കൊങ്കര ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
‘നമ്മള്‍ അവസാനം കണ്ടിട്ട് പതിനഞ്ച് വര്‍ഷമായി അനുരാഗ് കശ്യപ്. എന്റെ പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരനും സംവിധായകനുമാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ ദിവസം ഞാനിന്നും ഓര്‍ക്കുന്നു. മണി സാറിന്റെ സഹസംവിധായികയും നിങ്ങള്‍ക്കിടയിലെ ഹിന്ദി പാലവുമായിരുന്നു ഞാന്‍.
എന്നെ കണ്ടുമുട്ടി വെറും നാല് മണിക്കൂറിനുളളില്‍ നിങ്ങള്‍ ചോദിച്ചു എപ്പോഴാണ് നിങ്ങളുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്? ഒരു പ്രണയകഥയല്ലേ അത്? എന്ന് മൂന്ന് മണിക്കൂറിനുളളില്‍ നിങ്ങള്‍ എന്നെ മനസ്സിലാക്കിക്കഴിഞ്ഞു. നിങ്ങള്‍ ഡാര്‍ക്ക് ഷെയ്ഡുളള സിനിമകള്‍ ചെയ്യുന്നയാളും ഞാന്‍ നേരെ എതിര്‍സ്വഭാവമുളള സിനിമകള്‍ ചെയ്യുന്ന ആളുമായിരുന്നിട്ടും നമ്മള്‍ എന്നേക്കും നല്ല സുഹൃത്തുക്കളായി. എപ്പോഴാണ് നിങ്ങള്‍ എനിക്കുളള പ്രണയകഥ എഴുതി നല്‍കുന്നത് മിസ്റ്റര്‍? ’സുധ കൊങ്കര കുറിച്ചതിങ്ങനെ.
Fifteen years since we last met @anuragkashyap72 !!! My fav buddy and writer-film maker . I still remember the first day we met twenty five years ago and after just four hours of meeting me as Mani sir's AD and Hindi bridge between you two, you asked me “so when are you directing… pic.twitter.com/d8GnOBUMqY— Sudha Kongara (@Sudha_Kongara) October 25, 2025
അതേസമയം ഐശ്വരി താക്കറെ, വേദിക പിന്റോ, മോണിക്ക പവാര്‍, വിനീത് കുമാര്‍ സിംഗ് എന്നിവര്‍ അഭിനയിച്ച നിശാഞ്ചി ആയിരുന്നു അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ സംവിധാന സംരംഭം. ചിത്രത്തിന് നിരുപകരില്‍ നിന്ന് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. ശിവ കാര്‍ത്തികേയന്‍, രവി മോഹന്‍ , അഥര്‍വ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന പരാശക്തി ആണ് സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.