Saturday, March 14, 2026 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 08.50 AM

വെള്ളവും ടിഷ്യൂപേപ്പറും ഉപയോഗിച്ച് ട്രെയിനിന്റെ വിന്‍ഡോ വൃത്തിയാക്കിയ ശേഷം യുവതി ചെയ്തത്....: വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

woman, cleaning, train, window

ട്രെയിന്‍ യാത്രകളിലെ പല കാഴ്ചകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് @Social awareness എന്ന അക്കൗണ്ടാണ്. ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

വീഡിയോയില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രെയിന്‍ കാണാം. ആ ട്രെയിനിലെ യാത്രക്കാരിയെന്ന് കരുതാവുന്ന ഒരു യുവതിയെ ജനാലയ്ക്ക് പുറത്തായി കാണാം. അവളുടെ കയ്യില്‍ ഒരു കുപ്പി വെള്ളവും ഒരു ടിഷ്യൂപേപ്പറും ഉണ്ട്. വെള്ളവും ടിഷ്യൂപേപ്പറും ഉപയോഗിച്ച് പൊടിപിടിച്ചിരിക്കുന്ന ട്രെയിന്‍ വിന്‍ഡോ യുവതി തുടച്ച് വൃത്തിയാക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. നല്ല വൃത്തിയാക്കിയ ശേഷം ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും നോക്കുന്ന യുവതിയെയും കാണാം. എന്നാല്‍, വിരോധാഭാസം എന്ന് പറയട്ടെ വിന്‍ഡോ തുടക്കാനുപയോഗിച്ച ടിഷ്യൂ പേപ്പറും വെള്ളമുണ്ടായിരുന്ന കുപ്പിയും പാളത്തിലേക്ക് വലിച്ചെറിയുന്നതാണ് പിന്നെ കാണുന്നത്.

വീഡിയോ കണ്ടതോടെ ഇത് വിരോധാഭാസമാണ് എന്നും നല്ല പൊതുബോധം തന്നെ എന്നും ആളുകള്‍ കമന്റ് നല്‍കി. ഇത് റീലിന് വേണ്ടി ചെയ്തതായിരിക്കും എന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്. വലിയ ട്രോളുകളാണ് വീഡിയോയ്ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഒരേ സമയം തന്നെ വൃത്തിയാക്കുകയും അതേസമയം തന്നെ വൃത്തികേടാക്കുകയും ചെയ്യുന്നത് എന്ത് തരം വിരോധാഭാസമാണ് എന്നും ആളുകള്‍ ചോദിച്ചു. റീലുകളുടെ കാലത്ത് ഇതെല്ലാം കാണേണ്ടി വരും എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്തായാലും വീഡിയോ വൈറലായി മാറിയിരിക്കയാണ്.

Ads by Google
Saturday 25 Oct 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW