-->
പിഎം ശ്രീ പദ്ധതിയില്‍ എംഒയു തയ്യാറാക്കിയത് 16നും ഒപ്പിട്ടത് ഇന്നലെയാണ് ധാരണാപത്രം ഒപ്പിട്ട് കൈമാറിയത്. ദേശീയ വിദ്യാഭ്യാസ നയമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രിസഭയില്‍ തര്‍ക്കംവന്നത് 22നാണ്. അന്നും സിപിഐ മന്ത്രിമാര്‍ ഒപ്പിട്ട കാര്യം അറിഞ്ഞില്ല. ഒപ്പിട്ടത് അറിയിക്കാതെ സിപിഐ മന്ത്രിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കബളിപ്പിച്ചു.
ധാരണാപത്രം ഒക്ടോബർ പതിനാറിന് തയ്യാറായിട്ടും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മറച്ചുവെയ്ക്കുകയാണ് ചെയ്തത്. മന്ത്രി കെ രാജൻ വിമർശനം ഉന്നയിച്ചപ്പോഴും നിശബ്ദനായി തുടരുകയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചെയ്തത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇന്നലെ മാത്രമാണ്. മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് ധാരണാപത്രത്തിലേക്ക് സര്‍ക്കാര്‍ കടന്നതെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന പരാതി. വാര്‍ത്ത പുറത്തുവന്നപ്പോള്‍ മാത്രമാണ് എല്‍ഡിഎഫിലെ പ്രധാന ഘടകക്ഷിയായ സിപിഐ പോലും ധാരണാപത്രത്തെക്കുറിച്ച് അറിയുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ വാസുകിയും സമഗ്ര ശിക്ഷാ കേരള ഡയറക്ടർ സുപ്രിയ എ ആർ എന്നിവർ ചേർന്നാണ് ധാരണാപത്രം ഡൽഹിയിൽ എത്തിച്ചത്. കെ വാസുകിക്ക് പുറമേ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ജോയിന്റെ സെക്രട്ടറി ധീരജ് സാഹുവാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഡറക്ടര്‍ പ്രീതി മീന, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചിത്ര എസ് എന്നിവരാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്.
പി.എം.ശ്രീയില്‍ എം.ഒ.യു സംബന്ധിച്ച് പൂര്‍ണ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനാണ് . എം.ഒ.യു റദ്ദാക്കാനുള്ള അവകാശം കേന്ദ്രത്തിനുമാത്രമാണ്. ഏതുമാറ്റത്തിനും കേന്ദ്ര അംഗീകാരം വേണമെന്നും എം.ഒ.യു പറയുന്നു. ഫണ്ട് നല്‍കുന്നത് പൂര്‍ണമായും കേന്ദ്ര നയമനുസരിച്ചാകും എന്നും വ്യക്തമാക്കുന്നുണ്ട്. ഒരു സ്കൂളിന് പിഎം.ശ്രീ എന്ന പേരു നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. അധ്യാപകരെ നിരന്തരം വിലയിരുത്താന്‍ സംവിധാനം വരും . അതിന് പുറത്തു നിന്നുള്ള വിദഗ്ധരുടെ സേവനവും ഉപയോഗിക്കും. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും മുഴുവന്‍സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും പറഞ്ഞാണ് എം.ഒ.യു വിലെ നിബന്ധനകള്‍ തുടങ്ങുന്നത്.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഏപ്രിലിലും മന്ത്രിസഭയില്‍ ഈ വിഷയം ചര്‍ച്ചയില്‍ വന്നു. ആ രണ്ട് തവണയും നയപരമായ തീരുമാനങ്ങള്‍ക്കായി മാറ്റിവെച്ച വിഷയമാണ്. നയപരമായ തീരുമാനം വേണമെന്ന കാഴ്ചപ്പാടിന്റെ വിഷയത്തില്‍ മന്ത്രിസഭ മാറ്റിവെച്ച വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയില്‍ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വിഷയം പഠിക്കാന്‍ സിപിഐ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ രാജാനും പി പ്രസാദിനുമാണ് ചുമതല. 27 ന് നടക്കുന്ന എക്‌സിക്യൂട്ടീവില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാനാണ് നിര്‍ദേശം. വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കും.