Thursday, March 12, 2026 Last Updated 27 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 06.33 PM

ഇരട്ടക്കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും ; വാര്‍ത്ത സ്ഥിതീകരിച്ച് ഉപാസനയുടെ അമ്മ ശോഭന കാമിനേനി; കൊച്ചുമക്കളെ കാത്തിരിക്കുവെന്ന് ശോഭന

തെലുങ്കിന്റെ പ്രിയതാരം രാം ചരണും ഭാര്യ ഉപാസനയും വലിയൊരു സന്തോഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഇവര്‍ ഇരട്ടക്കുട്ടി​കളെ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കിടുകയാണ് ഉപാസനയുടെ അമ്മ ശോഭന കാമിനേനി.
Ram Charan, Upasana Konidela
Ram Charan and upasana expecting twins (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് രാം ചരണ്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരം ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. മികച്ച അഭിനയം കൊണ്ടും നൃത്ത പാടവം കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടുമാണ് രാം ചരണ്‍ പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്.
വിവാഹം കഴിഞ്ഞ് നീണ്ട പതിനൊന്ന് വര്‍ഷത്തിനു ശേഷമാണ് രാം ചരണിനും ഭാര്യ ഉപാസന ​കാമിനേനി കൊനിഡേലയ്ക്കും ആദ്യത്തെ കണ്മണി പിറന്നത്. 2023 ജൂണിലാണ് ഇവര്‍ ക്ലിൻ കാര എന്ന മകൾ പിറന്നത്. അതിനു പിന്നാലെ ഇക്കഴിഞ്ഞ ദിവസം തങ്ങള്‍ പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങുവെന്ന് ഉപാസന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ടിരുന്നു. ദീപാവലി ദിനത്തിൽ നടത്തിയ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ടായിരുന്നു ഉപാസന ഈ സന്തോഷം പങ്കിട്ടത്.
ഇപ്പോഴിതാ രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷം പങ്കിടുകയാണ് ഉപാസനയുടെ അമ്മ ശോഭന കാമിനേനി. ആരാധകരെയും സിനിമാ മേഖലയെയും ആവേശഭരിതരാക്കിയ ഈ വാര്‍ത്ത ‘ആനന്ദകരമായ ഇരട്ട ധമാക്ക...’ എന്നാണ് ​ശോഭന വിശേഷിപ്പിച്ചത്.
‘‘അനിലും ഞാനും അടുത്ത വർഷം ഉപാസനയുടെയും രാം ചരണിന്റെയും ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുമ്പോൾ ദീപാവലി തീർച്ചയായും ഒരു സന്തോഷകരമായ ഡബിൾ ധമാക്കയെപ്പോലെയായിരുന്നു. 5 പേരക്കുട്ടികളെ ഉടൻ വരുമെന്ന ചിന്തയോടെയാണ് വർഷത്തിലെ എന്റെ ഏറ്റവും സന്തോഷകരമായ സമയം പ്രകാശിച്ചത്...’’ എന്നാണ് ശോഭന ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും പങ്കിട്ട് കുറിച്ചത്. ദീപാവലി ദിനത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ഉപാസനയുടെ ബേബി ഷവറില്‍ കുടുംബാംഗങ്ങള്‍ അനുഗ്രഹിക്കുകയും സന്തോഷം പങ്കിടുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതുമൊക്കെ വീഡിയോയില്‍ കാണാം.
ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകളും കുറിക്കുന്നുണ്ട്. കാജൽ അഗർവാൾ, തൃഷ കൃഷ്ണൻ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയവരടക്കം വീഡിയോയ്ക്ക് താഴെ ആശംസകള്‍ കുറിച്ചു. കൊനിദേല, കാമിനേനി കുടുംബങ്ങൾ ഒരുമിച്ചുണ്ടായിരുന്ന ചടങ്ങ് അതിഗംഭീരമായിരുന്നു.

രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷൻ ചിത്രമായ ‘ഗെയിം ചേഞ്ചറാ’ണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. വമ്പന്‍ ഹൈപ്പായിരുന്നു സിനിമയ്ക്കുണ്ടായിരുന്നതെങ്കിലും ബോക്സ് ഓഫീസ് പ്രവചനങ്ങൾക്കൊത്ത് ചിത്രം ഉയർന്നില്ല. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെഡ്ഡി’ എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. ശിവ രാജ്കുമാർ, ജാൻവി കപൂർ, ദിവ്യേന്ദു ശർമ്മ, ജഗപതി ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW