-->
കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്കില്‍ ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പിക്കണമെന്ന ഡ.ഡി. ഇ ഉത്തരവ് റദ്ധാക്കാതെ , കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മകള്‍ സ്‌കൂള്‍ മാറുകയാണെന്ന പിതാവിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി . സ്‌കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശിരോവസ്ത്രം ധരിക്കാന്‍ കുട്ടിക്ക് അനുമതി നല്‍കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.
വിഷയത്തില്‍ കൂടുതല്‍ ആരോപണമായി സ്‌കൂള്‍ രംഗത്തെത്തി. തീവ്രവാദ സംഘടനകള്‍ വിഷം ആളിക്കത്തിച്ചെന്നും അത്തരം ആളുകള്‍ക്കൊപ്പമാണ് രക്ഷിതാവ് സ്‌കൂളിലെത്തിയതെന്നുമാണ് സ്‌കൂളിന്റെ വാദം. ഇത്തരം ഇടപെടലുകള്‍ക്ക് എസ്.ഡി. പി ഐ നേതൃത്വം നല്‍കി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായാണ് എസ്.ഡി.എി.ഐയെന്നും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി വഷളാക്കിയെന്നും സ്‌കൂള്‍ ആരോപിച്ചു.