-->
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ബൈസണ്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. മാരിസെല്‍വരാജ് തന്നെയാണ് രജനികാനതിന്റെ സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. തന്റെ മറ്റ് ചിത്രങ്ങള്‍ കണ്ടശേഷവും താരം വിളിച്ച് അഭിനന്ദിച്ചിരുന്നതായും മാരി സെല്‍വരാജ് വ്യക്തമാക്കി. രജനീകാന്തിന് ബൈസണ്‍ ടീമിന്റെ നന്ദിയും സംവിഛായകന്‍ അറിയിച്ചു.
‘സൂപ്പര്‍ മാരി, ഞാന്‍ ബൈസണ്‍ കണ്ടു.. സൂപ്പര്‍ബ്. ഓമരാ സിനിമ കളിയുമ്പോഴും നിങ്ങളുടെ കഠിനാധ്വാനവും വ്യക്തിത്വവും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു അഭിനന്ദനങ്ങള്‍ മാരി ’എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് മാരി സെല്‍വരാജ് അറിയിച്ചു. പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍, വാഴൈ എന്നിവ കണ്ടതിനുശേഷം സൂപ്പര്‍സ്റ്റാര്‍ വിളിച്ച് അഭിനന്ദിച്ചതുപോലെ തന്നെ അഞ്ചാമത്തെ ചിത്രമായ ബൈസണും അദ്ദേഹം കണ്ടു. തന്നെയും പാ രഞ്ജിത്തിനെയും നേരിട്ട് വിളിച്ച് ആത്മാര്‍ഥമായി അഭിനന്ദിച്ചെന്നും മാരി സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു.
'சூப்பர் மாரி சூப்பர் பைசன் பார்த்தேன் படத்துக்கு படம் உங்கள் உழைப்பும் உங்கள் ஆளுமையும் என்னை ஆச்சரியபடுத்துகிறது மாரி வாழ்த்துக்கள் ‘ -சூப்பர் ஸ்டார் பரியேறும் பெருமாள், கர்ணன், மாமன்னன், வாழை பார்த்துவிட்டு என்னை அழைத்து பாராட்டியது போலவே எனது ஐந்தாவது படமான பைசன்… pic.twitter.com/QrNiTitvgB— Mari Selvaraj (@mari_selvaraj) October 22, 2025
കബഡി ആസ്പദമാക്കിയുളള സ്‌പോര്‍ട്‌സ് ഡ്രാമയാണ് ബൈസണ്‍.പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റര്‍ടൈന്‍മെന്റ്‌സും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. ചിത്രത്തിന്റെ തമിഴ്‌നാട് തിയേറ്ററിക്കല്‍ റൈറ്റ്‌സ് 15 കോടിയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം 18 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം വിറ്റുപോയത്. ഇതുകൂടി കൂട്ടുമ്പോള്‍ റിലീസിനും ഒരു മാസം മുന്‍പ് തന്നെ ചിത്രം ലാഭം നേടിയിരിക്കുകയാണ്. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്.
ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരന്‍, ലാല്‍, കലൈയരസന്‍, രജിഷ വിജയന്‍ തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിന് സംഗീതം നല്‍കുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴില്‍ അരസ് ആണ് ഛായാഗ്രഹണം. ആര്‍ട്ട് കുമാര്‍ ഗംഗപ്പന്‍, എഡിറ്റിങ് ശക്തികുമാര്‍. കോസ്റ്റ്യൂം ഏകന്‍ ഏകംബരം. ആക്ഷന്‍ ദിലീപ് സുബ്ബരായന്‍.