Saturday, March 21, 2026 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 05.03 PM

‘മദ്യോല്പാദനം കൂട്ടണമെന്ന പ്രഖ്യാപനം അപക്വം’; മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

m b rajesh, anti liquar committee

മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി.മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തിൽ ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം അപക്വവും ധാർഷ്ട്യം നിറഞ്ഞതുമാണെന്ന് വിമർശനം.

ദുരന്തവും ദുരിതവും അനുഭവിക്കുന്നവരുടെ അഭിപ്രായ സ്വരൂപണവും കൂടി നടത്തണം. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് കേരള മദ്യം കഴിക്കാനല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാരാനുഷ്ഠാനങ്ങൾ പഠിക്കാനുമാണ്.
പാലക്കാട്ടെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. മദ്യനയത്തിൽ ഒരു ഘട്ടത്തിലും പൊതുജനത്തോട് കൂറ് പുലർത്താത്ത ഒരു സർക്കാരാണ് ഇടതു സർക്കാർ.

Ads by Google
Ads by Google
TRENDING NOW