Thursday, March 19, 2026 Last Updated 41 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 04.54 PM

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

in

കൊല്ലം: കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.കൊല്ലം ആശ്രാമം സ്വദേശിനി ഗാര്‍ഗി ദേവി ( 18 ) യാണ് കൊല്ലപ്പെട്ടത്. കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക്ക് കൊളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

രാവിലെ കോളേജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ എറണാകുളം കൊല്ലം മെമു തട്ടിയാണ് അപകടം സംഭവിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW