-->
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ. കാസർഗോഡ് മാണിയാട്ടെ എ.വി. പ്രതീഷിനയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനാണ് പ്രതീഷ്.
കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ചേർന്നതാണ് ശിക്ഷ. മാണിയാട്ട് അടോട്ട് വീട്ടിൽ എ.വി.
പ്രതീഷിനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12വയസുകാരിയാണ് പീഡനത്തിനിരയായത്. 2022 ഡിസംബറിനും 2023 ജനുവരിക്കും ഇടെയുള്ള മാസങ്ങളിലാണ് പീഡനം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തിയ പ്രതി ഹാളിലെ സോഫയിലിരുന്ന് ടി.വി. കാണുകയായിരുന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.