Sunday, March 15, 2026 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 03.44 PM

സഞ്ജയ് കപൂര്‍ അനന്തരാവകാശ കേസിനിടെ പോസിറ്റിവിറ്റി ചിത്രം പങ്കിട്ട് കരിഷ്മ കപൂര്‍; ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി​യെന്ന കമന്റ് നല്‍കി കരീന കപൂര്‍ ഖാന്‍

കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ തിളങ്ങിയ താരറാണിയാണ് കരിഷ്മ കപൂര്‍. ഇപ്പോഴിതാ കരിഷ്മ പങ്കിട്ട ദീപാവലി ചിത്രത്തിന് ഹൃദയം കവരുന്ന കമന്റ് നല്‍കുകയാണ് സഹോദരി കരീന കപൂര്‍ ഖാന്‍.
uploads/news/2025/10/807183/Untitled-7.jpg
Kareena heartlfelt comment on karishma's picture (Image Source: Instagram)

ബോളിവുഡിലെ എല്ലാ സെലിബ്രിറ്റികളും ദീപാവലി ആഘോഷങ്ങളുടെ തിരക്കിലാണ്. എല്ലാവരും കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയും ചെയ്യുന്നുണ്ട്. കപൂര്‍ കുടുംബവും ഇക്കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചിരുന്നു. കപൂര്‍ കുടുംബത്തില്‍ നിന്നെത്തി 90 കളില്‍ ബോളിവുഡിന്റെ താരറാണിയായി മാറിയ കരിഷ്മയും കപൂര്‍ കുടുംബത്തിന്റെ ആഘോഷത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു.
ഇപ്പോഴിതാ തന്റെ ദീപാവലി ആഘോഷം പോസിറ്റിവിറ്റിയിലൂടെയാണെന്ന് കുറിക്കുകയാണ് കരിഷ്മ. സോഫ്റ്റ് ബ്ലഷ് പിങ്ക് എതിനിക് ഔട്ട്ഫിറ്റില്‍ കത്തിച്ചു വച്ച ദിയയും കൈയില്‍ പിടിച്ചുള്ള ചിത്രമാണ് കരിഷ്മ പങ്കിട്ടത്. ‘‘പോസിറ്റിവിറ്റി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കരിഷ്മ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ നാച്വറല്‍ ബ്യൂട്ടിയായി തിളങ്ങുന്ന കരിഷ്മയുടെ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്.
താരത്തിന്റെ ചിത്രത്തേക്കാളുപരി അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ താരത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ്. മുൻ പങ്കാളിയായ സഞ്ജയ് കപൂറിന്റെ നഷ്ടം ഉള്‍പ്പടെ ഈ വർഷം നിരവധി വ്യക്തിപരമായ​ വൈകാരിക വെല്ലുവിളികളും ബുദ്ധിമുട്ടുകളും താരം നേരിട്ടിരുന്നു. മുൻ ഭർത്താവ് സഞ്ജയ് കപൂർ ഒരു ഞെട്ടിപ്പിക്കുന്ന അപകടത്തിൽ മരിച്ചു, ഇത് അവർക്കും മക്കളായ സമൈറയ്ക്കും കിയാനും ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമായിരുന്നു. വിവാഹമോചനം നേടിയെങ്കിലും രണ്ടുപേരും കൂടിയാണ് മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. എന്നാല്‍ സഞ്ജയുടെ മരണശേഷം, കരിഷ്മ തന്റെ കുട്ടികളുടെ അവകാശങ്ങളും പിതാവിന്റെ ബിസിനസിനും സ്വത്തിനും മേലുള്ള അവകാശവാദങ്ങളും സംബന്ധിച്ച നിയമനടപടികളിൽ ഏർപ്പെട്ടിരിക്കുകയാണ്.
ആ മാനസികാവസ്ഥകള്‍ ശരിക്ക് അറിയാവുന്നതു കൊണ്ടാകാം കരിഷ്മയുടെ ചിത്രത്തിന് കരീന നല്‍കിയിരിക്കുന്ന കമന്റും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. തന്റെ സഹോദരിയെ പ്രശംസിച്ചുകൊണ്ട്, ‘‘ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി എന്റെ സഹോദരി, നിങ്ങൾക്ക് പോസിറ്റീവിറ്റി മാത്രം, എന്റെ സാമും കിയുവും...’’ എന്നാണ് കരീന കുറിച്ചത്. കരിഷ്മയുടെ ചിത്രവും കരീനയുടെ കമന്റും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

90 കളിലും 2000 കളുടെ തുടക്കത്തിലും പവർഹൗസ് പ്രകടനങ്ങളിലൂടെ ഏറെ ശ്രദ്ധിക്ക​പ്പെട്ട താരമാണ് കരിഷ്മ കപൂര്‍. രാജാ ഹിന്ദുസ്ഥാനി, ദിൽ തോ പാഗൽ ഹേ, ഹീറോ നമ്പർ 1, ബിവി നമ്പർ 1, ഫിസ തുടങ്ങിയ ഐക്കണിക് ചിത്രങ്ങളിലെ കരിഷ്മയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തതാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ ഗോവിന്ദയും കരിഷ്മയും 90 കളിലെ ഒരു സൂപ്പർഹിറ്റ് ഓണ്‍സ്ക്രീന്‍ ജോഡിയായിരുന്നു. അമ്മയായ ശേഷം താരം 2020 ൽ ഒടിടി ഷോയായ മെന്റൽഹുഡിലൂടെ ഡിജിറ്റൽ തിരിച്ചുവരവ് നടത്തിയിരുന്നു. കരിഷ്മ ഇപ്പോൾ തന്റെ അടുത്ത പ്രോജക്ടിനായി തയ്യാറെടുക്കുകയാണ്.
തന്റെ സഹോദരിയുടെ മക്കളായ തൈമൂറിന്റെയും ജെഹിന്റെയും ഒപ്പമുള്ള ചിത്രങ്ങള്‍ കരിഷ്മ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. സഹോദരി കരീന കപൂർ ഖാനുമായി കരിഷ്മയ്ക്കുള്ളത് വലിയ ആത്മബന്ധമാണ്. ഇവര്‍ ഒരുമിച്ചുള്ള നിമിഷങ്ങളും ചിത്രങ്ങളും അവരുടെ ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും പ്രേക്ഷകര്‍ കണ്ടറിഞ്ഞിട്ടുണ്ട്.

Ads by Google
Thursday 23 Oct 2025 03.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW