Thursday, March 19, 2026 Last Updated 41 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 02.13 PM

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാലു വയസുകാരന് ദാരുണാന്ത്യം

playing

തൃശൂര്‍: കളിക്കുന്നതിനിടയില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരന്‍ മരിച്ചു. തൃശൂര്‍ എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍- മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് വിഴുങ്ങിയതായി കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW