-->
മകന്‍ ധ്രുവ് വിക്രം ബൈസണ്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത കഠിനാധ്വാനത്തെ അഭിനന്ദിച്ച് ചിയാന്‍ വിക്രം. ഷൂട്ടിങ് സമയത്തുളള ധ്രുവ് വിക്രമിന്റെ വീഡിയോയ്‌ക്കൊപ്പമാണ് ചിയാന്‍ അഭിനന്ദനം അറിയിച്ചത്. ‘നീ എനിക്ക് അഭിമാനിക്കാനുളളത് തന്നു’ എന്നായിരുന്നു അടിക്കുറിപ്പ്.
ബൈസണ്‍ സിനിമയ്ക്ക് വേണ്ടിയുളള പരിശീലന വീഡിയോയാണ് വിക്രം പങ്കുവെച്ചത്. ബസിന്റെ വേഗതയ്‌ക്കൊപ്പം ഒടാുന്ന ധ്രുവിനെ വീഡിയോയില്‍ കാണാം. ഇടയ്ക്ക് ബസ് സ്പീഡ് കൂട്ടുന്നതും ധ്രുവ് ഇതനുസരിച്ച് വേഗതിയില്‍ ഓടുന്നതും കാണാം. കഥാപാത്രത്തിന് വേണ്ടി ധ്രുവ് ഏറ്റെടുത്ത വെല്ലുവിളിയെ ആരാധകര്‍ അഭിനന്ദിക്കുകയാണ്.
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമയാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. മലയയാളത്തില്‍ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷത്തിലുണ്ട്. ദീപാവലി റിലീസായെത്തിയ ബൈസണ്‍ തിയറ്ററില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.