Sunday, March 15, 2026 Last Updated 23 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 03.33 PM

ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്ഷന്‍ രംഗമാണ് ജോജു പൂര്‍ത്തിയാക്കിയത്; കുറിപ്പുമായി രവി കെ ചന്ദ്രന്‍

ravi-k-chandran-
photo-www.instagram.com/dop007/

നടന്‍ ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകളുമായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രന്‍. കമല്‍ ഹാസനൊപ്പം ജോജു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രവി കെ. ചന്ദ്രന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആശംസകള്‍ കുറിച്ചത്.

തഗ് ലൈഫ് എന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയില്‍ നിന്നുളള ലൊക്കേഷന്‍ ചിത്രമാണ് രവി കെ. ചന്ദ്രന്‍ പങ്കുവെച്ചത് അദ്ദേഹം തന്നെയായിരുന്നു ഈ സിനിമയുടെ ഛായാഗ്രഹണവും.

‘സിനിമയോടുളള ആത്മാര്‍ഥമായ സമര്‍പ്പണവും സ്‌നേഹവുമുളള രണ്ട് വ്യക്തികള്‍. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്ഷന്‍ രംഗമാണ് ജോജു പൂര്‍ത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകള്‍ ’എന്നാണ് അദ്ദേഹം കുറിച്ചത്.

ravi-k-chandran-

Ads by Google
Wednesday 22 Oct 2025 03.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW