Saturday, March 14, 2026 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 12.00 PM

‘എത്ര നല്ല വെള്ളപൂശൽ, ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്...’ അജ്മല്‍ അമീര്‍ തനിക്കയച്ച മെസേജിന്റെ സ്​‍​‍ക്രീന്‍ഷോട്ട് പങ്കിട്ട് നടി റോഷ്ന റോയ്

ഇക്കഴിഞ്ഞ ദിവസമാണ് തനിക്കെതിരെ വന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതെല്ലാം എഐ ആണെന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ നടന്‍ അജ്മല്‍ അമീര്‍ പങ്കിട്ടത്. ഇപ്പോഴിതാ അതിനു പിന്നാലെ അജ്മല്‍ തനിക്കയച്ച മേസേജിന്റെ സ്ക്രീന്‍ഷോട്ട് പങ്കിടുകയാണ് നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയ്.
Actor Ajmal Ameer, actress Roshna Ann Roy
Actress Roshna Ann Roy shares mesaages of Ajmal Ameer (Image Source: Instagram)

മലയാളികളുടെ മനസ്സില്‍ ഒരു പ്രണയഗാനം ​പോലെ പെയ്തിറങ്ങിയ താരമായിരുന്നു അജ്മല്‍ അമീര്‍. ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളവെങ്കിലും സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് അജ്മല്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില വോയിസ് ചാറ്റുകളിലൂടെ അജ്മല്‍ അമീറിന്റെ പേര് വിവാദങ്ങളില്‍ നിറയുകയാണ്. അജ്മല്‍ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്.
വിവാദം കത്തിപ്പടര്‍ന്നതോടെ മൗനം ലംഘിച്ച് ഇക്കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എഐ ഇമേജുകളും ചില വ്യാജ സന്ദേശങ്ങളുമായി ചിലര്‍ വന്നാല്‍ തന്റെ കരിയര്‍ നശിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും ദൈവത്തിന്റെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നുമാണ് അജ്മല്‍ പറഞ്ഞത്.
ഇപ്പോഴിതാ അതിനിടയില്‍ പുതിയൊരു ആരോപണം ഉന്നയിക്കുകയാണ് നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്. അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തു വിട്ടാണ് റോഷ്ന തന്റെ അനുഭവം പങ്കിട്ടത്.
‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് അജ്മൽ അമീർ അയച്ചുവെന്ന് ആരോ​പിച്ച സ്ക്രീൻഷോട്ടിൽ കാണുന്നത്. ഈ സ്​‍ക്രീന്‍ഷോട്ടിനൊപ്പം ‘‘എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്...’’ എന്നും റോഷ്ന കുറിച്ചിട്ടുണ്ട്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പങ്കുവച്ച സ്ക്രീന്‍ഷോട്ടിന്റെ പിന്നില്‍, പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമിതമാണെന്നും അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നും അജ്മൽ പറയുന്ന വീഡിയോയും റോഷ്ന പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിവാദപരമായ വോയിസ് ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറികളോ എഐ വോയ്‌സ് ഇമിറ്റേഷനോ മികച്ച എഡിറ്റിംഗോ ആണെന്നും, അവയ്ക്ക് തന്നെയും തന്റെ കരിയറിനെയും നശിപ്പിക്കാൻ കഴിയില്ലെന്നും അജ്മല്‍ അമീർ പ്രതികരിച്ചിരുന്നു. ഈ വിശദീകരണത്തിന് തൊട്ടുപിന്നാലെയാണ് റോഷ്ന റോയ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അജ്മല്‍ അമീര്‍ പോസ്റ്റ് ചെയ്തത് ഒരു വീഡിയോ സന്ദേശമായിരുന്നു. തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു താരത്തിന്റെ വീഡിയോ സന്ദേശം. ‘‘രണ്ട് വലിയ ഇന്‍ഡസ്ട്രികളില്‍ പോയി കഴിവുതെളിയിച്ച്‌, സര്‍വശക്തന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് ഒരു മാനേജറോ ഒരു പിആര്‍ ടീമോ ഇല്ല. പണ്ട് എപ്പോഴോ ആരാധകർ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താന്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഞാന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുക...’’ എന്നാണ് അജ്മല്‍ അമീര്‍ വീഡിയോയില്‍ പറഞ്ഞത്.
എന്നാല്‍, ഈ വിഡിയോയുടെ കമന്റ് ബോക്സില്‍ നിരവധി യുവതികളാണ് താരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മല്‍ അമീറില്‍ നിന്ന് ദുരനുഭവം നേരിട്ടതായും, വീഡിയോ കോളുകള്‍ ചെയ്തതായും മോശം സന്ദേശങ്ങള്‍ അയച്ചതായും കമന്റുകളിലുണ്ട്.
കുറച്ച് ദിവസം മുൻപാണ് സോഷ്യൽ മീഡിയയിലൂടെയാണ് അജ്മലിന്‍റെ വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോളിന്റെ ഒരു ഭാ​ഗമാണ് പുറത്ത് വന്നത്. ഇതിൽ അജ്മലിന്റെ മുഖം വ്യക്തമായി കാണാം. വീഡിയോ കോളിൽ തന്റെ വിവാഹം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി ചോദിക്കുന്നത് കേൾക്കാം എന്നാൽ അതൊന്നും താന്‍ അറിയേണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW