-->
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ അജ്മല്‍ അമീറിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത്. ഇതിന് പിന്നാലെ വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയ്‌സ് ഇമിറ്റേറ്റിങ്ങിനുമൊന്നും തന്നെയും തന്റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് അജ്മലും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
എന്നാല്‍ അജ്മല്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മാത്രമല്ല, നിരവധി പെണ്‍കുട്ടികള്‍ അജ്മലിനെതിരെ തങ്ങള്‍ക്ക് നടനില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന പല വിമര്‍ശന കമന്റുകള്‍ക്കും അജ്മല്‍ മറുപടിയും നല്‍കിയിരുന്നു. '
ഭാര്യയുമായി വന്നു മറുപടി നല്‍കിയാല്‍ വിശ്വസിക്കാം' എന്ന കമന്റിന് അജ്മല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. '' ഭാര്യയുമായി ലൈവില്‍ വാ എന്നിട്ട് വിശ്വസിക്കാം'' എന്നായിരുന്നു ഒരു കമന്റ്. '' ഞാന്‍ ഒന്നും തെളിയിക്കാന്‍ ശ്രമിക്കുന്നില്ല സഹോദരാ'' എന്നാണ് അജ്മല്‍ ഇതിന് മറുപടിയായി കുറിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം അജ്മലിന്റെ വീഡിയോ കോള്‍ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നത്. വാട്‌സാപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പ്രചരിച്ചത്. സെക്‌സ് സംഭാഷണത്തില്‍ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. ' തന്റെ കല്യാണം കഴിഞ്ഞതല്ലേ' എന്ന് പെണ്‍കുട്ടി ചോദിക്കുമ്പോള്‍ ' അതൊന്നും താന്‍ അറിയേണ്ടെന്നും താമസ സൗകര്യം ഒരുക്കി തരാമെന്നും ' അജ്മല്‍ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്.
പുറത്തുവന്ന സന്ദേശങ്ങള്‍ താനല്ല അയച്ചതെന്നും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തവര്‍ അയച്ചതാണെന്നുമാണ് അജ്മലിന്റെ വാദം. ഇതോടെ, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതല്‍ താന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മല്‍ വീഡിയോയും പങ്കുവച്ചിരുന്നു.