Saturday, March 14, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 02.02 PM

ദീപാവലി ദിനത്തില്‍ സ്റ്റാഫിനായി 51 പുത്തന്‍ കാറുകള്‍ സമ്മാനിച്ച് സംരഭകന്‍

diwali, founder, present, cars, staff

ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദിപാവലി ദിനത്തില്‍ ചണ്ഡീഗഢിലെ സംരംഭകന്‍ തന്റെ ടീമിന് സമ്മാനമായി നല്‍കിയത് 51 പുത്തന്‍ കാറുകള്‍. പഞ്ച്കുളയിലെ മിറ്റ്‌സ് ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും സാമൂഹിക പ്രവര്‍ത്തകനുമായ എം. കെ. ഭാട്ടിയയാണ് തന്റെ ടീമിലുള്ള മികച്ച പ്രകടനം കാഴ്ചവച്ച അംഗങ്ങള്‍ക്ക് ഈ ആഴ്ച കാറുകളുടെ താക്കോല്‍ കൈമാറിയത്. അര നൂറ്റാണ്ടായി താന്‍ ഇങ്ങനെ സമ്മാനം കൈമാറുന്നുണ്ട് എന്നും ഭാട്ടിയ തന്റെ പോസ്റ്റില്‍ പറയുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുന്നത്.

ലിങ്ക്ഡ്ഇനിലെ തന്റെ പോസ്റ്റില്‍ ഭാട്ടിയ എഴുതുന്നത്, 'കഴിഞ്ഞ രണ്ട് വര്‍ഷമായി, ടീമില്‍ നന്നായി പ്രകടനം കാഴ്ചവെച്ചവര്‍ക്ക് കാറുകള്‍ സമ്മാനിച്ചുകൊണ്ടാണ് ഞങ്ങള്‍ ആഘോഷിക്കുന്നത്, ഈ വര്‍ഷവും അത് തുടരുന്നു എന്നാണ്. അവരെ ഞാന്‍ ഒരിക്കലും ജീവനക്കാരെന്നോ സ്റ്റാഫ് എന്നോ വിളിച്ചിട്ടില്ല എന്റെ ജീവിതം ഒരു സിനിമയാണെങ്കില്‍ അതിലെ റോക്ക് സ്റ്റാര്‍ സെലിബ്രിറ്റികളാണ് അവര്‍. ഞങ്ങളുടെ യാത്രയിലെ ഓരോ രംഗവും ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റുന്ന താരങ്ങളാണവര്‍. ചില റൈഡുകള്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു, കൂടുതല്‍ ഇനി വരാനിരിക്കുന്നു. അതിനായി കാത്തിരിക്കൂ... ഈ ദീപാവലി വളരെ പ്രത്യേകതയുള്ളതായിരിക്കും' എന്നും ഭാട്ടിയ കുറിക്കുന്നു. ഒപ്പം താക്കോല്‍ കൈമാറുന്ന ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ഭാട്ടിയ ഈ ആഴ്ചയാണ് ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് ഷോറൂമില്‍ നിന്ന് കമ്പനിയുടെ മിറ്റ്‌സ് ഹൗസ് ഓഫീസിലേക്ക് ആഘോഷപൂര്‍വ്വമായ കാര്‍ ഗിഫ്റ്റ് റാലിയും നടന്നുവത്രെ. ഭാട്ടിയ ഷെയര്‍ ചെയ്ത പോസ്റ്റിന് നിരവധിപ്പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് കമന്റുകള്‍ നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW