Saturday, March 14, 2026 Last Updated 23 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 01.32 PM

നഗ്നത ഒരു പ്രശ്‌നമല്ല: ഓഫീസ് മീറ്റിംഗുങ്ങള്‍ പോലും വസ്ത്രമില്ലാതെ നടത്തുന്ന ആ രാജ്യം ഇതാണ്

finbland, naked, meetings

ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമാണ് ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്. ഹോം വര്‍ക്ക്, ജോലി ഭാരം എന്നിവ ഇല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സന്തോഷമായി ഇവിടെ കഴിയുന്നുണ്ട്്. ഇവിടത്തെ ആളുകള്‍ക്ക് സംതൃപ്തി സ്‌കോര്‍ 7.741 ആണെന്നാണ് റിപ്പോര്‍ട്ട്. അവരുടെ സംസ്‌കാരം, ജീവിത ശൈലി എന്നിവയാണ് അതിന് കാരണമെന്നാണ് പറയപ്പെടുന്നത്.

ഫിന്‍ലാന്‍ഡുക്കാരുടെ ശ്രദ്ധേയമായ ഒരു സംസ്‌കാരമാണ് സോണാ ബാത്തിംഗ് ( സ്റ്റീം ബാത്തിംഗ്). ഇത് ഒരു സാമൂഹിക ബന്ധത്തിന്റെ കേന്ദ്രകൂടിയാണ് അവര്‍ക്ക്. കൂടാതെ ഇവിടെ നഗ്‌നത ഒരു സാധാരണമായ കാര്യമായാണ് കണക്കാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ബിസിനസ് ഇടപാടുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവ ഈ സോണയില്‍ വച്ച നടത്താറുണ്ട്. 'സോണായില്‍ സംഭവിക്കുന്നത് സോണയില്‍ തന്നെ തുടരും' എന്ന വിശ്വാസം ഇക്കൂട്ടര്‍ക്കിടയില്‍ ഉണ്ട്. പലരും നഗ്‌നരായാണ് സോണയില്‍ ചെലവഴിക്കാറുള്ളത്. അടുത്തിടെ ഫിന്‍ലാന്‍ഡുക്കാരുടെ രീതികളെക്കുറിച്ച് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇവിടെ കാറുകളെക്കാലും സ്റ്റീം ബാത്തിംഗ് റൂമുകളാണ് കൂടുതല്‍. നഗ്‌നരായി ബോസുമായി മിറ്റിംഗ് നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇവിടത്തെ ആളുകള്‍ അത് ചെയ്യാറുണ്ട്. എല്ലാ വര്‍ഷവും അഞ്ച് ആഴ്ച യാത്രകള്‍ക്കായി ഓഫീസുകള്‍ അവധി നല്‍കുന്നു. അതും ശമ്പളത്തോടെ. കൃത്യം നാല് മണിക്ക് തന്നെ ജോലി അവസാനിപ്പിക സ്‌കൂളുകളില്‍ കൂട്ടികളെ ചേര്‍ക്കുന്നത് ഏഴാം വയസിലാണ്. കുട്ടികള്‍ക്ക് ഇവിടെ ഹോം വര്‍ക്കുകളും നല്‍കാറില്ല. ഫിന്‍ലാന്‍ഡിലെ ഹൈസ്‌കൂള്‍ വിജയം നേടുന്നവരുടെ നിരക്ക് 93 ശതമാനമാണ്. യുഎസില്‍ ഇത് 76 ശതമാനം മാത്രമാണ്. ക്ലാസ് മുറികളുടെ വലുപ്പവും ചെറുതാണ്. 2025ലെ റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ലാന്‍ഡിലെ കുട്ടികളാണ് ഏറ്റവും സന്തോഷമുള്‌ലവര്‍' വീഡിയോയില്‍ പറയുന്നു.

Ads by Google
Tuesday 21 Oct 2025 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW