-->
2006ല്‍ പുറത്തിറങ്ങിയ സില്ലിനു ഒരു കാതല്‍ എന്ന ഒരൊറ്റ ചിത്രം മതി ഭൂമിക എന്ന നടിയെ എല്ലാവരും ഓര്‍ത്തിരിക്കാന്‍. അതിലെ ഐഷു എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. ഭ്രമരം, ബഡ്ഡി തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭൂമിക അഭിനയിച്ചിട്ടുണ്ട്.
ഒരുകാലത്ത് ബോളിവുഡിലും കോളിവുഡിലും പഞ്ചാബിയിലും ഒക്കെ നിറഞ്ഞു നിന്ന ഭൂമിക ഇന്ന് അഭിനയത്തില്‍ അത്ര സജീവമല്ല. ഭൂമികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. സിംപിള്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. സില്ലിനു ഒരു കാതല്‍ ഇറങ്ങി 19 വര്‍ഷങ്ങള്‍ക്കിപ്പോഴും ചിത്രത്തിലെ ഐഷുവിനെ പോലെ തന്നെയിരിക്കുന്നു ഭൂമിക എന്നാണ് ആരാധകര്‍ പറയുന്നത്.
അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് ഭൂമിക. ഇടയ്ക്ക് തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കിടാറുണ്ട്. യോഗ അധ്യാപകനായ ഭരത് ടാക്കൂര്‍ ആണ് ഭൂമികയുടെ ഭര്‍ത്താവ്. ഒരു മകന്‍ ആണ് ഈ ദമ്പതികള്‍ക്കുളളത്.