Friday, March 13, 2026 Last Updated 44 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 08.51 AM

പുറംതിരിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയുടെ ഛായചിത്രം വരച്ച് മഞ്ജുവാര്യര്‍; വാബി സാബി എന്ന ഹാഷ് ടാഗിൽ സ്നേഹത്തോടെ എന്തു ചെയ്താലും അത് നന്നാകുമെന്ന് കുറിച്ച് താരം

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ താൻ വരച്ച പെയിന്റിംഗ് പങ്കിടുകയാണ് താരം.
Manju warrier
Manju Warrier (Image Source: Instagram)

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യർ ഇന്ന് മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തിളങ്ങി നിൽക്കുന്ന താരമാണ്. നടൻ ദിലീപുമായുള്ള വിവാഹശേഷമാണ് മഞ്ജു നേരത്തേ അഭിനയരംഗം വിട്ടത്. പക്ഷേ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മഞ്ജുവിനെ ഹൃദയപൂർവ്വം ആരാധകർ സ്വീകരിച്ചു.
സൂപ്പർതാര പദവിയുള്ള മഞ്ജുവിന് ഇന്ന് എല്ലാ ഭാഷകളിലും ആരാധകരുണ്ട്. താരം പങ്കിടുന്ന എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് മഞ്ജു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ആര്‍ട്ട്വര്‍ക്ക് പങ്കിടുകയാണ് താരം.
‘‘പ്രണയത്തില്‍ എന്തു ചെയ്താലും അത് നന്നാകും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജുവാര്യര്‍ തന്റെ പെയിന്റിംഗ് ആര്‍ട്ട്വര്‍ക്ക് പങ്കിട്ടിരിക്കുന്നത്. പുറം തിരിഞ്ഞിരിക്കുന്ന പെൺകുട്ടിയാണ് ചിത്രത്തിൽ. വാബി സാബി, ആർട്ട്‌, ബിഗിനർ, ഇമ്പെർഫെക്റ്റ് എന്നീ ഹാഷ് ടാഗുകളും നൽകിയാണ് മഞ്ജുവിന്റെ പോസ്റ്റ്‌. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ കുറിക്കുന്നത്.

Ads by Google
Tuesday 21 Oct 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW