-->
കൊച്ചി: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചോറ്റാനിക്കരയില്‍ ജേഷ്ഠന്‍ അനുജനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. പരിക്കേറ്റ മണികണ്ഠന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു സംഭവം.
മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് താമസിക്കുന്ന മാണിക്യന്‍ ദീപാവലി ആഘോഷിക്കുന്നതിനായാണ് ചോറ്റാനിക്കരയില്‍ എത്തിയത്. ഇരുവരും ബാറില്‍ കയറി മദ്യപിച്ച് തിരിച്ചുവരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. തുടര്‍ന്ന് സമീപത്തെ പമ്പില്‍ നിന്നും കുപ്പിയില്‍ പെട്രോള്‍ വാങ്ങി.
മടങ്ങി എത്തിയ ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് വീണ്ടും ലഹരി ഉപയോഗിച്ചു. ഇതിനിടെ തര്‍ക്കമുണ്ടായതോടെ മാണിക്യന്‍ കുപ്പിയിലെ പെട്രോള്‍ മണികണ്ഠനുമേല്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 30 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് വിവരം.