Saturday, March 14, 2026 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 20 Oct 2025 11.11 AM

പ്രായാധിക്യം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍: തിരുപ്പതി മൃഗശാലയിലെ വെള്ളക്കടുവ ചത്തു

tiger, sameer, trirupathi, dead

ശ്രീ വെങ്കടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലെ 19 വയസുള്ള വെള്ളക്കടുവ സമീര്‍ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് ചത്തു. 2011 പതിനൊന്ന് വയസുള്ളപ്പോഴാണ് അഞ്ച് വയസുള്ള സമീറിനെ ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും തിരുപ്പതി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പ്രായമായത് മൂലമൂള്ള പ്രശ്‌നങ്ങള്‍ കാരണം ഇന്റന്‍സീവ് കെയറിലായിരുന്നു സമീര്‍.

കഴിഞ്ഞ മൂന്ന് മാസമായി ആരോഗ്യം വഷളായ നിലയിലായിരുന്നു. ഇതുമൂലം അനങ്ങാന്‍ സാധിക്കാത്ത നിലയിലായിരുന്നു കടുവയെന്ന് തിരുപ്പതി സൂ ക്യൂറേറ്റര്‍ സെല്‍വം. സൂവിലെ വെറ്റിനറി ജീവനക്കാരുടെയും മൃഗസംരക്ഷണ സ്റ്റാഫുകളുടെയും സംരക്ഷണയില്‍ സ്ഥിരം സമീറിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയായിരുന്നു. നിലവിലെ അവസ്ഥ തരണം ചെയ്യാന്‍ കഴിയാതെ സമീര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Ads by Google
Monday 20 Oct 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW