Thursday, March 19, 2026 Last Updated 41 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 20 Oct 2025 10.29 AM

വാ​ഗമണ്ണിൽ പോയി വരുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു അപകടം; വീട്ടമ്മയും കൊച്ചുമകളും മരിച്ചു

in

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർ‌ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW